Tasty kuthal roast Recipe: ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് നല്ല സൂപ്പർ ടേസ്റ്റ് ഉള്ള ഒരു കൂന്തൾ റോയ്സ്റ് ആണ്. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ?
ചേരുവകകൾ / ingredients
- വെളിച്ചെണ്ണ
- പച്ചമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- സവോള
- ഉപ്പ്
- മുളക്പൊടി
- മഞ്ഞൾപൊടി
- കറിമസാലപ്പൊടി
- തക്കാളി
ആദ്യമായി തന്നെ ഒരു ചീനച്ചട്ടിവെച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുചൂടാക്കി എടുക്കാം. ശേഷം ഇതിലേക്ക് 3 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം, അതൊന്ന് പാകമായി വരുമ്പോൾ അതിലേക്ക് അൽപ്പം കറിവേപ്പില കൂടി ചേർത്തുകൊടുക്കാം. എൻ ഇതിലേക്ക് 2 വലിയ സബോള നീളത്തിൽ അരിഞ്ഞത് കൂടി ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് 2 ടേബിൾസ്പൂൺ മുളക്പൊടിയും,
അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, ഒരു ടേബിൾസ്പൂൻ കറിമസാലപ്പൊടിയും ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇനി ഇതെല്ലാം ഒന്ന് നന്നായി വഴണ്ട് വരുന്നത് വരെ ഇളക്കി കൊടുക്കാം. നന്നായി വാഴണ്ടുവന്നതിനു ശേഷം അതിലേക്ക് തക്കാളി അരിഞ്ഞതുകൂടി ചേർത്തുകൊടുക്കാം. ഇനി ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കാം ശേഷം ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചുവെച്ചിരിക്കുന്ന കൂന്തൾ കൂടി ചേർത്തുകൊടുക്കാം. ഇനി ഇതൊന്ന് നന്നായി വേവിച്ചുമെടുക്കാം. വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.. Hawa’s Family vlog Tasty kuthal roast Recipe