നെല്ലിക്ക അച്ചാർ ഇനി ഇങ്ങനെയേ ഉണ്ടാക്കൂ.. വായില്‍ കപ്പലോടും രുചിയിൽ ഒരു നെല്ലിക്ക അച്ചാർ | Tasty Kerala Gooseberry Achar recipe

Tasty Kerala Gooseberry Achar recipe: ചൂട് ചോറിനൊപ്പം ഒരു കിടിലൻ അച്ചാർ കൂടി ഉണ്ടെങ്കിൽ കുശാലായി. അത് നെല്ലിക്ക അച്ചാർ ആണെങ്കിൽ സ്വാദ് കൂടും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം വളരെ നല്ലതാണ്. ചോറിനൊപ്പം എന്തൊക്കെ കറികളുണ്ടെങ്കിലും ഒരൽപം അച്ചാർ ആ പ്ലേറ്റിൽ കണ്ടില്ലെങ്കിൽ മുഖം വാടുന്ന അച്ചാർ പ്രേമികളെ, ഇതാ ഒരു രസികൻ നെല്ലിക്ക അച്ചാർ രുചി പരിചയപ്പെടാം.

Ingredients:

  • നെല്ലിക്ക – 250 ഗ്രാം
  • ഓയിൽ – 5 ടേബിൾ സ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • ചുവന്ന മുളക് – 2 എണ്ണം
  • വെളുത്തുള്ളി – 10 അല്ലി
  • കറിവേപ്പില
  • കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
  • മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • ഉലുവ പൊടി – 1/2 ടീസ്പൂൺ
  • കായപ്പൊടി – 1/2 ടീസ്പൂൺ
  • തിളപ്പിച്ച വെള്ളം – 1/2 – 3/4 കപ്പ്
  • വിനാഗിരി – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

ആദ്യമായി കാൽ കിലോ നെല്ലിക്കയെടുത്ത് മീഡിയം തീയിൽ പത്ത് മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കണം. നെല്ലിക്ക ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലോ അഞ്ചോ ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുകും രണ്ട് വറ്റൽമുളക് രണ്ടായി മുറിച്ചതും പത്തല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും നാല് പച്ചമുളക്

ചെറുതായി മുറിച്ചതും ചേർത്ത് കുറഞ്ഞ തീയിൽ നന്നായി മൂപ്പിച്ചെടുക്കണം. ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം തീ ഓഫ് ചെയ്യാം. അടുത്തതായി ഒരു ടേബിൾ സ്പൂൺ വീതം കാശ്മീരി മുളകുപൊടിയും എരിവുള്ള മുളകുപൊടിയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. വീണ്ടും തീ ഓൺ ചെയ്ത്‌ കുറഞ്ഞ തീയിൽ വച്ച ശേഷം നല്ലപോലെ ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ വീതം ഉലുവ പൊടിയും കായം പൊടിയും ചേർത്തു കൊടുക്കണം. ചൂട് ചോറിനൊപ്പം ഈ കിടിലൻ നെല്ലിക്ക അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ.