അരിപൊടി ഇരിപ്പുണ്ടോ ? എങ്കിൽ ഇതാ ഒരു കലക്കൻ പൂരി..!! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..
Here we introduce Tasty Easy Simple Rice Flour Puri recipe.
About Tasty Easy Simple Rice Flour Puri recipe
നമ്മൾ പൂരി എല്ലാം കഴിച്ചിട്ടുണ്ടാകുമല്ലോ ? നമ്മൾ എന്തെല്ലാം പൂരി കഴിച്ചിട്ടുണ്ട്? റവ, മൈദ, ആട്ട, ഗോതമ്പ്, എന്നിവ കൊണ്ട് എല്ലാം നമ്മൾ പൂരി ഉണ്ടാക്കാറുണ്ട് എന്നാൽ നമ്മൾ അരി കൊണ്ട് ഉണ്ടാക്കാറില്ല അല്ലേ? അല്ലെങ്കിൽ നമുക്ക് പരിചിതമല്ല, എന്നാൽ ഇന്ന് നമുക്ക് അരി കൊണ്ട് ഒരു പൂരി തയ്യാറാക്കി നോക്കിയാലോ ? രാവിലത്തേക്ക് ഇനി എന്നും ഇതുമതി.
Ingredients
- അരിപൊടി : 2 കപ്പ്
- പഞ്ചസാര : 1 ടേബിൾസ്പൂൺ
- ഉപ്പ് : 3/4 ടീസ്പൂൺ
- അയമോദകം / നല്ല ജീരകം : 1/4 ടീസ്പൂൺ
- വെള്ളം
How to make Tasty Easy Simple Rice Flour Puri recipe
2 കപ്പ് അരിപൊടി ഒരു പാത്രത്തിലേക്ക് ഇടുക, ഇതിലേക്ക് 1 ടേബിൾ സ്പൂൺ പഞ്ചസാര, 3/4 ടീസ്പൂൺ ഉപ്പ്, 1/4 ടീസ്പൂൺ അയമോദകം, അയമോദകം ഇല്ലെങ്കിൽ നല്ല ജീരകം ചേർത്ത് കൊടുത്താലും മതി, ഇനി തിളച്ച 2 കപ്പ് വെള്ളത്തിൽ നിന്നും ആവശ്യത്തിനു എടുത്ത് ഇത് കുഴച്ച് എടുക്കാം, ആദ്യം തവി കൊണ്ട് കുഴച്ച് ചൂടാറിയാൽ കൈ കൊണ്ട് കുഴച്ച് എടുക്കാം, ചപ്പാത്തി മാവിൻ്റെ പോലെ കുഴച്ച് സോഫ്റ്റ് ആക്കി എടുക്കാം, ഇനി നമുക്ക് ഇത് ചെറിയ ഉരുളകൾ ആക്കി എടുക്കാം ഇനി നമുക്ക് അരിപൊടി ചേർത്ത്
ഓരോ ഉണ്ടകൾ പരത്തി എടുക്കാം, പൂരി ചപ്പാത്തി എല്ലാം പരത്തുന്നത് പോലെ പരത്തി എടുക്കാം പരത്തി വെച്ചു ഒരു പത്രത്തിൻ്റെ അടപ്പ് എടുത്ത് അമർത്തി വെച്ചു വട്ടത്തിൽ കട്ട് ചെയ്തു എടുക്കാം ഇനി സൈഡിൽ വരുന്നത് എല്ലാം എടുത്ത് കളയാം ഇപ്പൊൾ നല്ല ശൈപ്പിൽ വന്നിട്ടുണ്ട് അങ്ങനെ എല്ലാം ചെയ്തു എടുക്കാം ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കി എടുക്കാം ശേഷം നമ്മൾ പരത്തി വെച്ച പൂരി എണ്ണയിലേക്ക് ഇട്ട് മീഡിയം തീയിൽ പൊരിച്ചു എടുക്കാം ഇപ്പൊൾ നന്നായി വീർത്തു ഫ്രൈ ആയി വന്നിട്ടുണ്ട് ഇനി ബാക്കിയുള്ളതും ഇതുപോലെ ചെയ്തു എടുക്കാം, ഇപ്പൊൾ അടിപൊളി അരി പൂരി തയ്യാർ!!! Tasty Easy Simple Rice Flour Puri recipe
Read More : റേഷൻ അരി ഇരിപ്പുണ്ടോ വീട്ടിൽ ? എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. അടിപൊളി പലഹാരം
റേഷൻ അരി ഉണ്ടോ വീട്ടിൽ.!? ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.!! രാവിലെ ഇനി എന്തെളുപ്പം