എണ്ണയിൽ മുക്കി പൊരിക്കണ്ട.! അസാധ്യ രുചിയിൽ 10 മിനിട്ടിൽ ഒരു കിടിലൻ റെസിപ്പി; ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Tasty chovari snack recipe

Tasty chovari snack recipe: ഒരു കപ്പ് ചവ്വരി പാനിലേക്ക് ഇട്ടുകൊടുത്ത് ഒന്ന് റോയ്സ്റ് ചെയ്തെടുക്കാം. ഇനി ഇതു ചൂടറിയതിന് ശേഷം പൊടിച്ചെടുത്തിനു ശേഷം ഇതൊന്ന് അരിച്ചെടുക്കാം. ഇനി ഇതിലേക്ക് ഒരു കപ്പ് കോണ്ഫ്ലോറും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മാവ് കൊഴച്ചെടുക്കാം. അടുത്തതായി ഈ ഒരു പലഹാരത്തിന് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കുന്നതിനായി ഒരു പാനിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം ഇതു ചൂടായി വരുമ്പോൾ

ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവോള ഇതിലേക്ക് ഇട്ട് കൊടുക്കാം. ശേഷം പച്ചമുളകും ഉപ്പ് എന്നിവ ചേർത്ത് ഒന്ന് വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തതിനുശേഷം ഇരുവിന് ആവശ്യമായ ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, കൂടി ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഒന്ന് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ശേഷം ഇതൊന്ന് ചൂടരുന്നതുവരെ വിട് ചെയാം.

ഇനി നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന മാവ് ചപ്പാത്തി പരാതിയെടുക്കുന്നത് പോലെ ഒന്ന് പരത്തിയെടുക്കാം. ഇനി ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് ഒന്ന് മടക്കിയെടുത്തതിന് ശേഷം ഇത് ഓരോന്നായി ആവിയിൽ ഒരു 15minute വേവിച്ചെടുക്കാം. Amma Secret Recipes Tasty chovari snack recipe

Tasty chovari snack recipe