ഇനി ഒരുമാസത്തേക്ക് ഇതുമാത്രം മതി; കറിവേപ്പില വെച്ചൊരു കിടിലൻ ചമ്മന്തി തയ്യാറാക്കാം! Tasty chammanthi using curry leaves recipe

Tasty chammanthi using curry leaves recipe: മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കറിവേപ്പില വാങ്ങി കൊണ്ടുവരുമ്പോൾ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. കറിവേപ്പില ചെറുതായി വാടി തുടങ്ങുമ്പോൾ തന്നെ അത് ചമ്മന്തി ആക്കി എടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കറിവേപ്പില ഒരു പിടി, വെളുത്തുള്ളി അഞ്ചു മുതൽ 10 എണ്ണം വരെ, ജീരകം ഒരു സ്പൂൺ, ഉഴുന്ന് ഒരു സ്പൂൺ, കടലപ്പരിപ്പ് ഒരു സ്പൂൺ, ഉണക്കമുളക് അഞ്ചു മുതൽ ആറെണ്ണം വരെ, വെളിച്ചെണ്ണ, പുളിവെള്ളം, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഉഴുന്ന്, കടലപ്പരിപ്പ്, ഉണക്കമുളക്, വെളുത്തുള്ളി എടുത്തുവച്ച മറ്റു ചേരുവകൾ

എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അവസാനമായി കറിവേപ്പില കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. ചൂടാറി തുടങ്ങുമ്പോൾ ഈ ഒരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് പുളിവെള്ളവും ഉപ്പും ചേർത്ത് ചമ്മന്തിയുടെ രൂപത്തിൽ അരച്ചെടുക്കുക. അതിനുശേഷം വീണ്ടും പാൻ അടുപ്പത്ത് വച്ച് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക, അതിലേക്ക് ഉഴുന്നും, വെളുത്തുള്ളിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. വറുത്തു വച്ച കറിവേപ്പില കൂടി ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ച് കട്ടിയായാണ് ചമ്മന്തി അരച്ചെടുക്കുന്നത് എങ്കിൽ ദോശയോടൊപ്പം തന്നെ കഴിക്കാവുന്നതാണ്. അതല്ലെങ്കിൽ ചോറിനോടൊപ്പം കൂട്ടി കഴിക്കാൻ ഈയൊരു ചമ്മന്തി നല്ലതാണ്. ഇനിമുതൽ ബാക്കി വരുന്ന കറിവേപ്പില വെറുതെ കളയേണ്ട. ഈയൊരു രീതിയിൽ ചമ്മന്തി ഉണ്ടാക്കി നോക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഈ ഒരു ചമ്മന്തി വളരെയധികം ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Tasty chammanthi using curry leaves recipe