Tasty Chakka Rava Snack Recipe

ചക്കയും റവയും ഉണ്ടോ കയ്യിൽ.!? ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഇത് തന്നെ | Tasty Chakka Rava Snack Recipe

Easy tasty Chakka Rava evening Snack Recipe

About tasty Chakka Rava Snack Recipe

ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമല്ലാതെ മറ്റൊരു വെറൈറ്റി റെസിപി തയാറാക്കിയാലോ ? നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന ചക്കയും വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന റവയും ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പിയാണിത്. ഇതിനുവേണ്ടി അഞ്ചോ ആറോ ചക്കച്ചുളയെടുത്ത് കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇത് നന്നായൊന്ന്

Ingredients

  • ചക്കച്ചുള
  • റവ
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • നെയ്യ്

How to make Tasty Chakka Rava Snack Recipe

മിക്സിയിൽ അടിച്ച് എടുക്കുക. ശേഷം 1/ 2 കപ്പ് റവയും 2 ടീസ്പൂൺ പഞ്ചസാരയും കൂടെ അതേ മിക്സിയുടെ ജാറിൽ ചേർത്ത് കൊടുത്ത് ഒന്ന് കൂടെ അരച്ചെടുക്കുക. വരിക്കച്ചക്കയാണ് ഇതിനായി നമ്മൾ എടുത്തിരിക്കുന്നത്.ഏത് ചക്കയെടുത്താലും മതി. അതിന്റെ നീരിനനുസരിച്ച് റവയുടെ അളവ് കൂട്ടിക്കൊടുത്താൽ ഉത്തമം. അടുത്തതായി അടിച്ച് വച്ച മിക്സ് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക. ശേഷം അതിലേക്ക്

മഞ്ഞ നിറം കിട്ടാനായി അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാം. ശേഷം 1 നുള്ള് അപ്പസോഡയും 1/ 4 ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം കൂടെ നല്ല പോലെ ഇളക്കി യോജിപ്പിക്കാം. അടുത്തതായി ഇതിലേക്ക് 1/ 2 ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് കൊടുക്കാം. ഇനി നല്ലപോലെ ഇളക്കി യോജിപ്പിക്കാം, അടുത്തതായി ഗോതമ്പ് പൊടി ചേർത്തുകൊടുക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ റെസിപിയെ കുറിച്ച് കൂടുതലറിയാൻ വീഡിയോ മുഴുവനായി കാണുക. Credit : Malappuram Vadakkini Vlog

Read More : ചോറ് ബാക്കിയായോ ? ഇനി ബാക്കി വരുന്ന ചോറ് ഇഡലി പാത്രത്തിൽ ഇങ്ങനെ ചെയ്യൂ.. ഇത് അടിപൊളി വിഭവം

നൂൽ പുട്ട് ബിരിയാണി.!! ഇത് കഴിച്ചു തുടങ്ങിയാൽ പിന്നെ എന്നും വേണം എന്ന് വാശി പിടിക്കും