എല്ലാദിവസവും ബ്രേക്ഫാസ്റ്റിനായി വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വളരെ കുറച്ചു ചേരുവകൾ മാത്രം ആവശ്യമായ ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി നന്നായി കഴുകി നാലു മണിക്കൂർ നേരം കുതിർത്തി എടുത്തത്, ഒരു കപ്പ് അളവിൽ തേങ്ങ, ഒരു കപ്പ് ചോറ്, ഉപ്പ്, എണ്ണ, കടുക്, പച്ചമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച അരി രണ്ട് ബാച്ചായി ഒട്ടും തരിയില്ലാതെ അരച്ചെടുക്കണം. എടുത്തുവച്ച മറ്റു ചേരുവകളും അരി അരയ്ക്കുമ്പോൾ രണ്ട് തവണയാണ്
ഉപയോഗിക്കേണ്ടത്. അതായത് ആദ്യത്തെ ബാച്ചിൽ ഒരു കപ്പ് അളവിൽ അരിയാണ് എടുക്കുന്നത് എങ്കിൽ എടുത്തു വച്ച തേങ്ങയുടെ പകുതിയും ചോറിന്റെ പകുതിയും അതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് വയ്ക്കാം. ഇതേ രീതിയിൽ തന്നെ രണ്ടാമത്തെ ബാച്ച് കൂടി അരച്ചെടുത്ത് മാറ്റിവയ്ക്കണം. മാവ് മുഴുവനായും അരച്ചു കഴിഞ്ഞാൽ കൈ ഉപയോഗിച്ച് നല്ലതുപോലെ
ഇളക്കി കൊടുക്കുക. ശേഷം മാവ് ഫെർമെന്റ് ചെയ്യാനായി എട്ടുമണിക്കൂർ നേരമെങ്കിലും വെക്കണം. അതായത് രാവിലെയാണ് പലഹാരം ഉണ്ടാക്കുന്നത് എങ്കിൽ രാത്രി മാവരച്ച് വയ്ക്കാവുന്നതാണ്. പലഹാരം തയ്യാറാക്കുന്നതിന് മുൻപായി മാവിലേക്ക് ആവശ്യത്തിന് ഉപ്പും മറ്റ് കുറച്ച് ചേരുവകളും കൂടി ചേർത്തു കൊടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് അതിലേക്ക് കടുക്, പച്ചമുളക് എന്നിവയിട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ആവശ്യമെങ്കിൽ സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് ചൂടോടുകൂടി തന്നെ മാവിലേക്ക് ഒഴിച്ചു കൊടുക്കുക. മാവ് നല്ലതുപോലെ മിക്സ് ചെയ്യുക. ആപ്പച്ചട്ടി അടുപ്പത്തുവെച്ച് ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി അളവിൽ മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഒരുവശം നല്ലതുപോലെ വെന്തു കഴിഞ്ഞാൽ മറുവശം കൂടി വേവാനായി പലഹാരം മറിച്ചിട്ട് കൊടുക്കാവുന്നതാണ്. NIDHASHAS KITCHEN