ഇതിന്റെ രുചി ഒരു രക്ഷയില്ല.!! വീട്ടിൽ എപ്പോഴും ഉള്ള കുറച്ച് ചേരുവകൾ ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാ | Tasty ariunda recipe

Tasty ariunda recipe: നമ്മൾ നാലുമണി ചായ്ക്ക് വേണ്ടി അതികവും പലഹാരങ്ങൾ കടയിൽ നിന്നോ ബാക്കറിയിൽ നിന്നോ വാങ്ങാർ ആണല്ലേ പതിവ്? എന്നാൽ ഇന്നു നമുക്ക് വീട്ടിൽ തന്നെ ഒരു അടിപൊളി കിടിലൻ ടെസ്റ്റിൽ ഒരു നാടൻ പലഹാരം ഉണ്ടാക്കി നോക്കിയാലോ?

  • ചുവന്ന അരി
  • *കടല
  • *തേങ്ങ
  • *ശർക്കര

    1 കപ്പ് (200g) ചുവന്ന അരി നന്നായി കഴുകി ഹോൾസ് ഉള്ള പാത്രത്തിൽ ഇട്ട് വെക്കണം, വെള്ളം പോയി കഴിഞ്ഞു ഒരു പാനിലേക്ക് ഇട്ട് കൊടുക്കണം ശേഷം മീഡിയം തീയിൽ നന്നായി ബ്രൗൺ കളർ ആവുന്നത് വരെ വറുത്തു എടുക്കണം ഇനി തീ ഓഫ് ചെയ്തു ഒന്ന് കൂടെ ഇളക്കാം ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി നിർത്തി ആറാൻ വെക്കണം, ഇനി ഒരു പണിലേക്ക് 1/2 കപ്പ് വരുക്കാത്തെ കപ്പലണ്ടി ഇട്ട് കൊടുക്കാം ഇനി ഇത് മീഡിയം തീയിലിട്ടു നന്നായി ഒന്ന് വറുത്തു എടുക്കാം, നിറം മാറി ചെറുതായി ഒന്ന് പൊട്ടുന്നത് വരെ വറുത്തു എടുക്കണം, തീ കുറച്ച് കൊടുക്കാൻ ശ്രദ്ധിക്കണം,

    ഇത് പ്ലേറ്റിലേക്ക് മാറ്റി നിർത്തി ചൂടാറാൻ വെക്കാം, ഇനി ഇതിൻ്റെ തൊലി കളയണം ശേഷം പാനിലേക്ക് ഒരു കപ്പ് തേങ്ങ ഇട്ട് കൊടുക്കാം, എന്നിട്ട് ഒന്ന് ഡ്രൈ ആക്കി എടുക്കാം, നിറം മാറേണ്ടതില്ല ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് വറുത്തു വെച്ച അരി, പൊടിച്ച് എടുക്കാം, അതിലേക്ക് കടല,ഏലക്കായ, തേങ്ങ, എന്നിവ പൊടിച്ച് എടുക്കുക, ചെറിയ ഒരു പൊടിയായി നല്ലതായി പോടിഞ്ഞിട്ടുണ്ട്, ഇനി ഒരു പാത്രം എടുത്ത് അതിലേക്ക് 3/4 കപ്പ് പൊടിച്ച ശർക്കര എടുത്ത് 3 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക ഇത് ഉരുകി കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക, ഇത് ചൂടാറാൻ വെക്കണം,ചെറിയ ചൂടാവുമ്പോൾ ഇത് നമ്മൾ പൊടിച്ചു വെച്ച അരിയുടെ മിക്സിലേക്ക് അരിപ്പ വെച്ചു അരിച്ചു കൊടുത്ത് നന്നായി ഇളക്കി കൊടുക്കാം ശേഷം കൈ കൊണ്ട് നന്നായി കുഴക്കുക, എന്നിട്ട് ഉരുട്ടി എടുക്കാം ഇപ്പൊൾ അടിപൊളി അരിയുണ്ട തയ്യാർ!!!

    Tasty ariunda recipe