വെറും 2 ചേരുവ മാത്രം മതി.!! പൊറോട്ട മാറി നിക്കും രുചി.. വേറെ കറികളൊന്നും വേണ്ട; ഇനി എന്നും ഇതുതന്നെ.!! | Tasty 5 Minutes Breakfast Recipe

Tasty 5 Minutes Breakfast Recipe : നമ്മൾ ബ്രേക്ക്ഫാസ്റ്റിന് ദോശയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കിയും കഴിച്ചും മടുത്തവർക്ക് ട്രൈ ചെയ്തു നോക്കാവുന്ന ഒരു വെറൈറ്റി ആയിട്ടുള്ള അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത്. ഈ ബ്രേക്ക്ഫാസ്റ്റ് ആണ് നിങ്ങൾ ഉണ്ടാകുന്നത് എങ്കിൽ ഇതിന് പ്രത്യേകിച്ച് കറികളൊന്നും വേണ്ട കൂടെ കഴിക്കാൻ.

നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന രണ്ടു മൂന്നു ചേരുവകൾകൊണ്ട് വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കാവുന്നതാണ്. മുട്ടയൊക്കെ ചേർത്തിട്ടുള്ള ഒരു അടിപൊളി എഗ്ഗ് പൂരിയാണ് നമ്മൾ ഇന്ന് തയ്യാറാകുന്നത്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 1 1/2 കപ്പ് മൈദ എടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുറേശെ

വെള്ളം ചേർത്ത് പൂരിക്ക് മാവ് കുഴകുന്നതു പോലെ കുഴച്ചെടുക്കുക. എന്നിട്ട് കുറേശെ മാവ് കയ്യിലെടുത്ത് ചെറിയ ചെറിയ ബോളുകളാക്കി മാറ്റിവെക്കുക. ഇനി ഇതിനുള്ളിൽ നിറക്കാനുള്ളത് അടുത്തതായി തയ്യാറാക്കണം. അതിനായി ഒരു ബൗളിലേക്ക് 3 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് അതിലേക്ക് 1 ചെറിയ സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില,

ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ മാറ്റിവെക്കുക. അടുത്തതായി മാവ് ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുക്കുക. അതിനുശേഷം ഇതിന് മുകളിൽ തയാറാക്കി വെച്ചിരിക്കുന്ന മുട്ടയുടെ മിക്സ് കുറച്ചു ഒഴിച്ച് കൊടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Tasty 5 Minute Breakfast Recipe credit: She book

Tasty 5 Minutes Breakfast Recipe