Tapioca chickpea ularth Recipe: കപ്പ വളരെ ഏറെ ഗുണങ്ങളുള്ള ഒരു ഭക്ഷ്യ വസ്തുവാണ്. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഇവക്ക് നമ്മുടെ വിശപ്പ് ശമിപ്പിക്കാൻ പ്രത്യേക കഴിവുണ്ട്. കപ്പ കൊണ്ട് രാവിലെയും വൈകീട്ട് ചായക്കും കഴിക്കാൻ പറ്റിയ ഒരു ഒരു റെസിപ്പിയാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോവുന്നത്. 200 ഗ്രാം കടല 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ശേഷം കുക്കറിൽ
ഇട്ട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് കല്ലുപ്പും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് 1 വിസിൽ വരുന്നത് വരെ വേവിക്കുക. എന്നിട്ട് കുറച്ച് നേരം അങ്ങനെ വെക്കുക. ഈ സമയം ഒരു കിലോ കപ്പയെടുത്ത ക്ലീൻ ചെയ്ത് കൊ ത്തി നുറുക്കുക എന്നിട്ട് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ഒരു കുടം വെളുത്തുള്ളി, 10 ചെറിയുള്ളി 10 വറ്റൽ മുളക് എന്നിവ മിക്സിയിൽ ഇട്ട് ഒന്ന്
പൊടിച്ചെടുക്കുക. ചട്ടിയിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് പൊട്ടിക്കുക. അതിലേക്ക് നേരത്തെ പൊടിച്ചു വച്ച മിക്സും കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് മൂപ്പിക്കുക. നേരത്തെ വേവിച്ചു വച്ച കടലയും കപ്പയും
ചേർത്ത് കുറച്ച് നേരം മിക്സ് ചെയ്ത് കുറച്ച് നേരം വെച്ചാൽ നമ്മുടെ കപ്പ ഉലർതിയത് റെഡി. ടേസ്റ്റ് കൂട്ടാൻ നിങ്ങൾക് വേണമെങ്കിൽ പൊടിച്ചു വച്ച മിക്സ് മൂപ്പിക്കുമ്പോൾ അതിലേക് കുറച്ച് ഗരം മസാല ചേർത്താൽ മതി. ഡിഫറെൻറ് ടേസ്റ്റ് കിട്ടും. ചൂട് ചായയുടെ കൂടെ നല്ല ടേസ്റ്റ് ആയിരിക്കും. Prathap’s Food T V