ഗോതമ്പുപൊടിയുണ്ടോ എങ്കിൽ ഇതൊന്ന് പരീക്ഷിച്ചുനോക്കൂ… വായിലിട്ടാൽ അലിഞ്ഞു പോകും ജ്യൂസി സ്വീറ്റ്. | Sweets Made by Wheat Flour

Sweets Made by Wheat Flour: വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിലുള്ള അടിപൊളി സ്വീറ്റ്. ഗോതമ്പ് പൊടി വീട്ടിലുണ്ടെങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കു. മധുരം ഏറെ പ്രീയപ്പെട്ടവരുടെ ഫേവറേറ്റ് ലിസ്റ്റിലിടം പിടിക്കും ഈയൊരു റെസിപ്പി. അകം വളരെ ജ്യൂസിയും പുറം വളരെ സോഫ്റ്റുമായ ഈ റെസിപ്പി ഉണ്ടാക്കാൻ പഠിച്ചാലോ? വരൂ..

Ingredients

  • Wheat flour -1 cup
  • Milk – 1 cup
  • Milk powder – 4 tablespoons
  • Baking soda – 1 tablespoon
  • Rose water
  • Sugar – 1 cup

How to make : Sweets Made by Wheat Flour

ആദ്യമായി പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. അത് ചൂടായി വന്നതിന് ശേഷം ഒരു കപ്പ് ഗോതമ്പ് പൊടി ഇതിലേക്ക് ചേർക്കാം. ശേഷം ഇത് നന്നായി ഇളക്കുക. ഇതിന്റെ നിറം ഒന്ന് മാറി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കുക. ഇനി ഇവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം തീ ഓഫ്‌ ചെയ്ത് മറ്റൊരു ബൗളിലേക്ക് മാറ്റ

ഇതിന്റെ ചൂടാറിയതിന് ശേഷം മൂന്ന് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്ത് 3-4 മിനിറ്റ് കുഴച്ചെടുക്കുക. ചൂടോടെ കുഴക്കരുത്. ഇത് പാൽപ്പൊടി പട്ടിപ്പിടിച്ചു പോവാൻ സാധ്യതയുണ്ട്. ശേഷം ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയും ചേർത്ത് വീണ്ടും കുഴക്കാം. ഇനി ഇത് റസ്റ്റ്‌ ചെയ്യാൻ വെക്കേണ്ട ആവിശ്യമില്ല. മാവിൽ നിന്നും അല്പം എടുത്ത് നിങ്ങൾക്ക് ഇഷ്ട്ടമുള്ള അകൃതിയിൽ ഉണ്ടാക്കി എടുക്കാം.

ഇവിടെ സിലിണ്ടറിന്റെ ആകൃതിയിലാണ് ഉണ്ടാക്കുന്നത്. ഇനി ഇതിന് വേണ്ടിയുള്ള പഞ്ചസാര സിറപ്പ് തയ്യാറാക്കണം. അതിനായി, ഒരു പാനിൽ ഒരു കപ്പ് പഞ്ചസാരയും വെള്ളവും ചേർത്ത് അത് മെൽറ്റാവാൻ വെക്കുക. നന്നായി മെൽറ്റായി വന്നതിന് ശേഷം ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർക്കുക. അല്പം നാരങ്ങാ നീരും കൂടെ ചേർക്കാം. ഇനി തീയിൽ നിന്നും മാറ്റി വെക്കാം.

ശേഷം മാവ് ഉരുളകൾ ഓരോന്നായി ഫ്രൈ ചെയ്യാനിടാം. ലോ -മീഡിയം ഫ്ലെയ്മിലായിരിക്കണം ഫ്രൈ ചെയ്യേണ്ടത്.അല്ലെങ്കിൽ ഇതിന്റെ അകം നന്നായി വെന്തു കിട്ടില്ല. അതുപോലെ ഗോതമ്പ് പൊടി കുഴച്ചെടുക്കുമ്പോഴും നന്നായി കുഴക്കാൻ ശ്രദ്ധിക്കുക. അപ്പോൾ മാത്രമേ ഇത് സോഫ്റ്റും ജ്യൂസിയുമായി കിട്ടുകയുള്ളൂ. രണ്ട് മൂന്ന് മിനിറ്റിന് ശേഷം ഇതിന് ഒരു ഗോൾഡൻ നിറം വരും. ഇത് പാകമായതിന്റെ ലക്ഷണമാണ്. ഇനി നേരത്തെ ഉണ്ടാക്കി വെച്ച ഷുഗർ സിറപ്പിലേക്ക് ഓരോന്നായി ഇട്ടു കൊടുക്കാം. സിറപ്പിനും ഉരുളയ്ക്കും ചൂടുണ്ടായിരിക്കണം. എന്നാൽ മാത്രമേ എണ്ണ നന്നായി കുടിക്കുകയുള്ളു. Video Credits:Pachila Hacks Sweets Made by Wheat Flour

🌸 Wheat Flour Halwa (Godhumai Halwa) Recipe

Ingredients:

  • Wheat flour – 1 cup
  • Ghee – ½ cup
  • Sugar – 1 cup
  • Water – 2 ½ cups
  • Cardamom powder – ½ tsp
  • Cashews – 8 to 10 (fried in ghee)

Method:

  1. In a bowl, mix wheat flour with 2 cups of water. Strain it to avoid lumps and keep aside.
  2. Heat a pan, add sugar and ½ cup water. Stir until the sugar dissolves and forms a light syrup.
  3. Slowly pour in the wheat flour mixture, stirring continuously to avoid lumps.
  4. Add ghee little by little while stirring until the mixture thickens and starts leaving the sides of the pan.
  5. Add cardamom powder and fried cashews. Mix well.
  6. Transfer to a greased plate and allow it to set. Cut into pieces once cooled.

✨ Soft, glossy, and melt-in-the-mouth halwa is ready!

നല്ല മൊരിഞ്ഞ ഉള്ളിവട.!! ഇതാണ് മക്കളെ ചായക്കടയിലെ ഉള്ളിവടയുടെ രഹസ്യം; ഉള്ളിവട ഇങ്ങന ഒന്ന് ഉണ്ടാക്കി നോക്കൂ.. | Easy Ullivada Recipe

Sweets Made by Wheat Flour