എല്ലാ തട്ടുകടകളിലെയും പ്രധാന പലഹാരമാണ് കൊഴുക്കട്ട. വെള്ള നിറത്തിലുള്ള മധുരമേറിയ ഈ കൊഴുക്കട്ടക്ക് നിരവധി ഫാൻസുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ടേസ്റ്റി പലഹാരമാണ് ഇത്. വറുത്ത അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ കഴിയും. തേങ്ങയും ശർക്കരയും ഒക്കെ അടങ്ങിയ ഈ രുചികരമായ സോഫ്റ്റ് നാടൻ കൊഴുക്കട്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients : Sweet & Soft Kozhukkatta Recipe
- Roasted rice flour – two cups
- Jaggery
- Coconut – two cups
- Avil – three tablespoons
- Cumin powder
- Cardamom powder
- Fine cumin seeds – as needed
തയ്യാറാക്കുന്ന വിധം : Sweet & Soft Kozhukkatta Recipe
ആദ്യമായി രണ്ട് കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. വറുക്കാത്ത അരിപ്പൊടിയാണ് നിങ്ങളുടെ കയ്യിൽ ഉള്ളതെങ്കിൽ അതൊന്ന് വറുത്തെടുക്കണം. ഇനി ഒന്നര കപ്പ് അളവിൽ ശർക്കരപ്പാനി തയ്യാറാക്കിവെക്കുക. ഇനി മൂന്ന് ടേബിൾ സ്പൂൺ അവിലെടുത്ത് അതിൽ അല്പം വെള്ളം നനച്ചു വെക്കുക. ഇനി രണ്ട് കപ്പ് അളവിൽ തേങ്ങ ചിരകിയതും എടുത്ത് മാറ്റിവെക്കാം. ഇനി അരിപ്പൊടിയിലേക്ക് അല്പം ജീരകപ്പൊടി ചേർക്കുക. ഒന്ന് മിക്സ് ചെയ്തതിനുശേഷം അതിലേക്ക് നല്ല ചൂടുള്ള
വെള്ളം ഒഴിച്ചു കൊടുക്കാം . തുടർന്ന് നന്നായി ഇളക്കി അല്പം എണ്ണയും ചേർക്കണം. രണ്ടര കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്. തവി കൊണ്ട് നന്നായി മിക്സ് ആക്കിയതിനു ശേഷം കൈകൊണ്ട് കുഴച്ചുവെക്കുക. ഇനി 15 മിനിറ്റ് അടച്ചു വെക്കാം. ഇനി ഫില്ലിംഗ് തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയത് ഇടുക. മീഡിയം ഫ്ലെയിമിൽ മൂന്നു മിനിറ്റോളം ഇളക്കി കൊടുക്കുക. ഇനി ശർക്കര പാനിയും അവിലും ഇതിലേക്ക് ചേർക്കാം.
ഇതൊന്നു നന്നായി ഡ്രൈ ആയതിനുശേഷം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക. കാൽ ടീ സ്പൂൺ നല്ല ജീരകവും ചേർക്കാം. ശേഷം ഇത് നന്നായി ഇളക്കി കൊടുക്കുക. ഇതൊന്നു പാകമായതിനു ശേഷം തണുക്കാൻ വെക്കാം. തണുത്തതിനു ശേഷം കൈയ്യിൽ അല്പം എണ്ണ പുരട്ടി മാവ് മീഡിയം സൈസിലുള്ള ഉരുളകളാക്കുക. തുടർന്ന് ചെറുതായി ഇതൊന്ന് പരത്തി കൊടുക്കുക. ശേഷം ഈ മാവിന്റെ ഓരോ സൈഡും അല്പം മുകളിലേക്ക് സെറ്റ് ചെയ്ത് വെക്കുക. ഇനി ശർക്കര കൂട്ടി ഇതിലേക്ക് വച്ചു കൊടുക്കാം. തുടർന്ന് ഇത് പൂ മൊട്ടിന്റെ ആകൃതിയിൽ മടക്കിയെടുക്കാം. ശേഷം കൂടുതലായി വരുന്ന ഭാഗം അടർത്തി എടുക്കുക. ഇനി ഉരുളകളാക്കി മാറ്റം. ശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളം വെക്കുക. അത് തിളച്ചതിനു ശേഷം ഇതിന്റെ തട്ടിലെ ഓരോ സ്പെയ്സിലും ഈ ഉരുളകൾ വച്ച് കൊടുക്കാം. ശേഷം അടച്ചുവെച്ച് പത്ത് മിനിറ്റ് വേവിക്കുക. Sweet & Soft Kozhukkatta Recipe Video Credit : Sheeba’s Recipes