Sweet Carrot dish Recipe : വിശേഷാവസരങ്ങളിലും അല്ലാതെയും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും പായസം. പലതരത്തിലുള്ള പായസങ്ങൾ ഉണ്ടാക്കി പരീക്ഷണങ്ങൾ നടത്തുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ സ്ഥിരമായി കഴിച്ചു മടുത്ത പായസുകളിൽ നിന്നും ഒരു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു
നോക്കാവുന്ന ഒരു ക്യാരറ്റ് പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.ഈയൊരു പായസം തയ്യാറാക്കാനായി ആദ്യം തന്നെ ക്യാരറ്റ് നല്ലതുപോലെ കഴുകി പുറത്തെ തൊലിയെല്ലാം കളഞ്ഞ് ചീകി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് ബട്ടർ ഇട്ട് മെൽറ്റ് ചെയ്യിപ്പിച്ച് എടുക്കുക. ബട്ടർ നല്ലതുപോലെ ഉരുകി വന്നു തുടങ്ങുമ്പോൾ ചീകി വെച്ച ക്യാരറ്റ് അതിലേക്ക് ഇട്ട് നല്ലതുപോലെ ഇളക്കി കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക.
ക്യാരറ്റ് നല്ലതുപോലെ വെന്ത് വെള്ളമെല്ലാം ഇറങ്ങി തുടങ്ങുമ്പോൾ രണ്ട് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. പഞ്ചസാര ക്യാരറ്റിനൊപ്പം ചേർന്ന് മെൽറ്റായി തുടങ്ങുന്ന സമയം കൊണ്ട് പായസത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. മിക്സിയുടെ ജാറിലേക്ക് ഒരു പിടി അളവിൽ കശുവണ്ടി പരിപ്പ്, നിലക്കടല, ബദാം, മൂന്നോ നാലോ ഏലക്കായ എന്നിവ ചേർത്ത് നല്ലതുപോലെ കൃഷ് ചെയ്യുക. ശേഷം പായസത്തിലേക്ക് ഒരു ലിറ്റർ അളവിൽ
പശുവിൻ പാൽ കൂടി ചേർത്തു കൊടുക്കണം. ക്യാരറ്റിന്റെ കൂട്ട് പശുവിൻ പാലിൽ കിടന്ന് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കണ്ടൻസ്ഡ് മിൽക്ക് നന്നായി കുറുകി കട്ടിയായി തുടങ്ങുമ്പോൾ അതിലേക്ക് വെള്ളത്തിൽ കുതിർത്തി വേവിച്ച് വെച്ച ചൊവ്വരിയുടെ കൂട്ട് ചേർത്തു കൊടുക്കാം. അവസാനമായി ക്രഷ് ചെയ്ത് വെച്ച നട്സിന്റെ പൊടി കൂടി ചേർത്ത് പായസം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇപ്പോൾ വ്യത്യസ്തമായ രുചികരമായ ക്യാരറ്റ് പായസം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.