ഹമ്പോ.! എന്താ രുചി; എത്തപ്പഴം കൊണ്ട് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവം!! എത്ര കഴിച്ചാലും മടുക്കൂല്ല മക്കളെ | Sweet Banana Recipe

Sweet Banana Recipe: പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഏത്തപ്പഴം. അതുകൊണ്ടു തന്നെ ഏത്തപ്പഴം ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. ഏത്തപ്പഴം വ്യത്യസ്ത വിഭവങ്ങളായും അല്ലാതെയും എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്. സദ്യകളിലും മറ്റും പഴം നുറുക്ക് ആയും വിളമ്പാറുണ്ട്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന വളരെയധികം രുചികരമായ ഒരു ഏത്തപ്പഴം വിഭവം പരിചയപ്പെടാം.

അതിനായി ഒരു വലിയ ഏത്തപ്പഴം വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. പിന്നീട് പഴം വേവിക്കാൻ ആവശ്യമായ തേങ്ങാപ്പാൽ തയ്യാറാക്കണം. അതിനായി ഒരു വലിയ തേങ്ങയെടുത്ത് ചിരകി മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് പാൽ എടുക്കാവുന്നതാണ്. ശേഷം പാത്രം അടുപ്പത്ത് വെച്ച് പഴം മുങ്ങിക്കിടക്കാൻ ആവശ്യമായ തേങ്ങാപ്പാൽ കൂടി അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പഴം തേങ്ങാപ്പാലിൽ കിടന്നു നല്ലതുപോലെ വെന്ത് ഉടയണം.

ഈ സമയം അടുപ്പത്ത് മറ്റൊരു പാൻ വച്ച് അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ഇട്ട് അല്പം വെള്ളം കൂടി ഒഴിച്ച് ശർക്കരപ്പാനി ഉണ്ടാക്കിയെടുക്കാം. ഉണ്ടാക്കിയെടുത്ത ശർക്കരപ്പാനി അരിച്ചെടുത്ത് പഴവും തേങ്ങാപ്പാലും ചേർത്ത മിശ്രിതത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം അത് നല്ലതുപോലെ വെന്ത് പാകമായി വരണം.ഇപ്പോൾ ഒരു ചെറിയ കരണ്ടിയിൽ അല്പം നെയ്യൊഴിച്ച്

അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ഇട്ട് വറുത്തെടുക്കുക. അതും കൂടി നേന്ത്രപ്പഴ മിക്സിലേക്ക് ചേർത്ത് വിളമ്പാവുന്നതാണ്. വളരെയധികം ഹെൽത്തിയായ അതേസമയം സ്വാദിഷ്ടമായ ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇത്.ഒരു സ്നാക്ക് എന്ന രീതിയിൽ മാത്രമല്ല ഒരു നേരത്തെ ഭക്ഷണമായും ഇത് കഴിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : MY DREAMS

Sweet Banana Recipe 🍌✨

Ingredients:

  • Ripe bananas – 3 (medium-sized)
  • Sugar – 3 tbsp
  • Ghee – 2 tbsp
  • Grated coconut – 2 tbsp (optional)
  • Cardamom powder – ¼ tsp

Preparation:

  1. Peel and slice the ripe bananas into thin round pieces.
  2. Heat ghee in a pan on medium flame.
  3. Add banana slices and sauté gently for 2–3 minutes until soft.
  4. Sprinkle sugar over the bananas and stir lightly until the sugar melts and coats them.
  5. Add cardamom powder and grated coconut (if using) for extra flavour.
  6. Serve warm as a quick dessert or evening snack.

ബ്രോസ്റ്റഡ് ചിക്കൻ ഇനി ആരും കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.! ഇതുപോലൊരു ബ്രോസ്റ്റ് ഉണ്ടാക്കി നോക്കൂ.. How to make broasted chicken

Sweet Banana Recipe