Super Ulli Mulaku Chammanthi recipe

ഹമ്പോ കിടിലൻ ചമ്മന്തി.!! ഇത് മാത്രം മതി ഒരു പറ ചോറ് അകത്താക്കാൻ.!! കപ്പ ആയാലും കഞ്ഞി ആയാലും കിടിലൻ കോമ്പോ തന്നെ |Super Ulli Mulaku Chammanthi recipe

Tasty mouthwatering Super Ulli Mulaku Chammanthi recipe

About Super Ulli Mulaku Chammanthi recipe

നല്ലൊരു മുളക് ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ? ഇതുപോലൊരു കട്ടിചമ്മന്തി തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ കുറച്ച് ദിവസം സൂക്ഷിച്ചു വയ്ക്കാനും നമുക്ക് സാധിക്കും. കപ്പയുടെ കൂടെയും, കഞ്ഞിയുടെ കൂടെയും, കഴിക്കാൻ വളരെ നല്ല ചമ്മന്തിയാണ് ഇത്. ചമ്മന്തി എപ്പോഴും എല്ലാവർക്കും ഇഷ്ടമാണ്, എത്രയൊക്കെ വിഭവങ്ങൾ വന്നു എന്ന് പറഞ്ഞാലും ചമ്മന്തി ഉണ്ടെങ്കിൽ എല്ലാവർക്കും അതൊരു സന്തോഷമാണ്.

Ingredients

  • കാശ്മീരി ചില്ലി
  • ചെറിയ ഉള്ളി
  • പുളി
  • കറിവേപ്പില
  • ഉപ്പ്

How to make Super Ulli Mulaku Chammanthi recipe

ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് കാശ്മീരി നന്നായിട്ട് ഒന്ന് വറുത്ത് മാറ്റിവയ്ക്കുക.. അതിനുശേഷം വെളിച്ചെണ്ണയിൽ കുറച്ച് ചെറിയ ഉള്ളി ചേർത്ത് വീണ്ടും നന്നായിട്ട് വറുത്തെടുക്ക്കാം. ഒരുപാട് ക്രിസ്പിയായി പോകേണ്ട ആവശ്യമില്ല. ഒരു ബ്രൗൺ നിറമായി തുടങ്ങുമ്പോൾ നിർത്താവുന്നതാണ്, അതിലേക്ക് ആവശ്യത്തിന് പുളിയും കൂടി ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക.. ഇത്രയും ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും കൂടി ചേർക്കാം.

ഉള്ളിയും, പുളിയും, മുളകും, നന്നായി വറുത്തത് മിക്സിയിലേക്ക് മാറ്റി നന്നായി അരച്ചെടുക്കാം. അരച്ചതിനുശേഷം ഇതിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത്, വീണ്ടും നന്നായി അരച്ചെടുക്കാം.. അരച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഉപ്പ് കൂടി ചേർത്തു കൊടുക്കാം. ശേഷം വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കാം….വളരെ രുചികരവും കഞ്ഞിയുടെ കൂടെ എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒന്നാണ് ഈ ഒരു വിഭവം ചോറിന്റെ കൂടെ ആയിരുന്നാലും വളരെ രുചികരമാണ്, കൂടാതെ ദോശവും ഈ ചമ്മന്തി നല്ലതാണ്… തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Kannur kitchen.

Read More : ചുവ ചുവന്ന കൊതിയൂറും ചമ്മന്തി.!! ഇതാണ് നാടൻ മുളക് ചമ്മന്തിയുടെ ആ രഹസ്യകൂട്ട്…മനസ്സിൽ നിന്നും മായാത്ത സ്വദ്

വെറും 10 മിനുറ്റിൽ ബാക്കിവന്ന ചോറുകൊണ്ട് ഒരു അടിപൊളി സ്നാക്ക്