ഹെൽത്തിയായി ഇങ്ങനെ ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.!! വായിൽ കപ്പലോടും അടിപൊളി ചമ്മന്തി |Super special healthy chamanthi recipe
We introduce easy special healthy chamanthi recipe
About Super special healthy chamanthi recipe
വെളുത്തുള്ളി ചമ്മന്തി ഇഷ്ടമാണോ ? ഈ ചമ്മന്തി മാത്രം മതി ചോറിനും, കഞ്ഞിക്കുമൊക്കെ കഴിക്കാൻ ഇത് ഒരു അടിപൊളി വിഭവം തന്നെയാണ്. തയ്യാറാക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. അത്രക്കും രുചികരമാണ് ഈ ചമ്മന്തി..
Ingredients
- വെളുത്തുള്ളി
- ചെറിയ ഉള്ളി
- ചുവന്ന മുളക്
How to make Super special healthy chamanthi recipe
ആദ്യമായി ചെയ്യേണ്ടത് വെളുത്തുള്ളി ചുട്ടെടുക്കുക, തോലോട് കൂടി തന്നെ വെളുത്തുള്ളി ഒരു കമ്പനിയിൽ കോർത്തെടുത്ത് കനലിലേക്ക് ഇട്ടുകൊടുത്ത് വേണം ചുടാൻ..അതിനുശേഷം ചെറിയ ഉള്ളി ഇതുപോലെ തന്നെ കനലിൽ ചുട്ടെടുക്കണം.. ചുവന്ന മുളകും ഇതുപോലെതന്നെ ചുട്ടെടുക്കുക. വറ്റൽ മുളകാണ് ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത്, എല്ലാം ഇതുപോലെ ചുട്ടെടുത്തതിനു ശേഷം വെളുത്തുള്ളിയുടെ തോല് കളഞ്ഞ് അല്ലി മാത്രമായി എടുത്ത് ചുവന്നുള്ളിയുടെയും
തോല് കളഞ്ഞു ഉള്ളിലുള്ള ഉള്ളി മാത്രമായി എടുത്തു ഒരു കല്ലിൽ വച്ച് നന്നായിട്ട് ചതച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും, ഉപ്പും കൂടി ചേർത്ത് കൊടുത്തിട്ട് വേണം അരച്ചെടുക്കാൻ.. ഈയൊരു ചമ്മന്തി മാത്രം മതി ഊണ് കഴിക്കാനും കഞ്ഞി കുടിക്കാനും ഒക്കെ … ഗ്യാസിന്റെ ബുദ്ധിമുട്ട് ഉള്ളവർക്ക് വെളുത്തുള്ളി വളരെ നല്ലതാണ്. ഗ്യാസ്ട്രബിളിന് ഒരു പരിഹാരം മാർഗമായി ഈ ചമ്മന്തി ഉപയോഗിക്കാം. പലപ്പോഴും ഒത്തിരി കറിയൊന്നും ഇല്ലെങ്കിലും ഈ ചമ്മന്തി
മതി ഊണിന് അങ്ങനെ ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തി തയ്യാറാക്കുന്നത് നാടൻ രീതിയിൽ കനലിൽ ചുട്ടെടുത്ത ചമ്മന്തിയാണിത്.. കനലിൽ ചുടുന്നത് കൊണ്ട് തന്നെ എല്ലാത്തിനും ഒരു പ്രത്യേക സ്വാദാണ് കിട്ടുന്നത് എപ്പോഴും എണ്ണയിൽ വഴറ്റിയെടുക്കുന്നതിനേക്കാളും സ്വാദ് കനലിൽ ചുട്ടെടുക്കുന്നതിനാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. video credits : village cooking.Super special healthy chamanthi recipe