ബീഫ് റോസ്റ്റ് പോലും മാറി നിൽക്കും! ബീഫ് റോസ്റ്റ് പോലൊരു സോയ റോസ്റ്റ്; സോയാചങ്ക്സ് ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Super Soya Roast recipe

Super Soya Roast recipe: വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഉള്ള വീടുകളിൽ നോൺവെജ് വിഭവങ്ങളുടെ അതേ സ്വാദോടുകൂടിയ വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സോയാചങ്ക്സ് ഉപയോഗപ്പെടുത്തി ബീഫ് റോസ്റ്റ് തയ്യാറാക്കുന്ന അതേ രുചിയോടെ തന്നെ സോയ ചങ്ക്സ് കൊണ്ടും റോസ്റ്റ് തയ്യാറാക്കാനായി സാധിക്കും.

അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോയാചങ്ക്സ് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കണം. ശേഷം അതിലേക്ക് കുറച്ച് ചൂട് വെള്ളം കൂടി ഒഴിച്ച് മാറ്റിവയ്ക്കാം. സോയ ഒന്ന് ചൂട് വെള്ളത്തിൽ കിടന്ന് കുതിരുന്ന സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.

എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ഒരു തക്കാളി ചെറുതായി കനം കുറച്ച് അരിഞ്ഞെടുത്തത് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി എരിവിന് ആവശ്യമായ മുളകുപൊടി, അല്പം കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് പൊടികളുടെ

പച്ചമണം പോകുന്നത് വരെ വഴറ്റുക. മസാല കൂട്ടുകളെല്ലാം നല്ല രീതിയിൽ മിക്സ് ആയി കഴിഞ്ഞാൽ അതിലേക്ക് നേരത്തെ എടുത്തുവച്ച സോയയിലെ വെള്ളം പൂർണമായും കളഞ്ഞ ശേഷം ചേർത്തു കൊടുക്കാവുന്നതാണ്. സോയ മസാലക്കൂട്ടിൽ കിടന്ന് നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ കറിയിലേക്ക് ആവശ്യമായ അല്പം ചൂടുവെള്ളം കൂടി ചേർത്ത് കുറച്ചു നേരം കൂടി അടച്ചുവെച്ച് വേവിക്കാം. ഇപ്പോൾ നല്ല രുചികരമായ സോയാചങ്ക്സ് റോസ്റ്റ് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.