Super soft Elayada recipe : നമ്മുടെ സ്വന്തം ഇലയട നൊസ്റ്റാൾജിക് പലഹാരമായ ഇലയട പലതരത്തിൽ ആൾക്കാർ തയ്യാറാക്കാറുണ്ട്, എന്നാൽ ഈ രീതിയിലും തയ്യാറാക്കി നോക്കൂ സ്വാദ് ഇരട്ടിയാണ് എന്താണ് ഇതിൽ ചേർക്കുന്ന സീക്രട്ട് എന്ന് നമുക്ക് കണ്ടു നോക്കാം.സാധാരണ തയ്യാറാക്കുന്ന പോലെ തന്നെ ഇടിയപ്പത്തിന്റെ പൊടി എടുത്ത് അതിൽ ചൂടുവെള്ളം ഒഴിച്ചു മിക്സ് ചെയ്യാം, അരിപ്പൊടി
വെള്ളത്തിൽ ചേർത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി അതിനെ ഇടിയപ്പത്തിന്റെ പാകത്തിന് ആക്കി എടുക്കുകയോ ഒക്കെ ചെയ്തിട്ടാണ് മാവ് തയ്യാറാക്കുന്നത്.മാവ് തയ്യാറായിക്കഴിഞ്ഞാൽ അത് മാറ്റിവയ്ക്കുക, അതിനുശേഷം ഒരു പാത്രം വച്ച് ചൂടാക്കി ശർക്കര ചേർത്ത്, അതിലേക്ക് നാളികേരവും, കുറച്ച് നെയ്യും, ചെറുപഴവും, ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ അലിയിച്ച് കുറുകി ഇത് പാകത്തിന്
ആക്കി എടുക്കാം.കുഴച്ചു വെച്ചിട്ടുള്ള മാവിൽ നിന്ന് കുറച്ച് എടുത്ത് ഒരു വാഴയിലയുടെ ചെറിയൊരു കഷ്ണത്തിൽ മാവ് കൈകൊണ്ട് എടുത്ത് പരത്തിയെടുക്കുക. അതിനുശേഷം മാവിന്റെ ഉള്ളിലോട്ട് ശർക്കരയുടെ മിക്സും ചേർത്തു കൊടുക്കാം, ചെറുപഴം ചേർക്കുന്നത് കൊണ്ട് തന്നെ വളരെ മൃദുവും വളരെ രുചികരവുമാണ് ഈ ഒരു ഇലയട തയ്യാറാക്കി കഴിഞ്ഞ് നമ്മൾ കടിക്കുന്ന ഓരോ ഭാഗവും കൂടുതൽ
രുചികരമാകാൻ കാരണം ഈ ചെറുപഴവും ശർക്കരയും കൂടി ചേർന്നതാണ്. ഇഡ്ഡലി പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് ഒരു തട്ട് വെച്ച് അതിലേക്ക് മാവിന്റെ മിക്സ് ശർക്കരയും ചേർത്തിട്ടുള്ള മാവിന്റെ മിക്സ് ശർക്കരയും ചേർത്തിട്ടുള്ള ഇല മടക്കി ആവിയിൽ വെച്ച് വേവിച്ചെടുക്കാവുന്നതാണ്. വളരെ രുചികരം ഹെൽത്തിയുമാണ് ഇലയട. കേരളത്തിന്റെ തനത് വിഭവങ്ങളിൽ പ്രധാനിയാണ് ഇലയട തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.Sheeba’s Recipes