നാവിൽ വെള്ളമൂറും അച്ചാർ.!! ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ

About Super Lemon Pickle recipe

തൊട്ടു കൂട്ടാൻ ഒരു അച്ചറില്ലാതെ മലയാളികൾക്ക് ചോർ ഇറങ്ങുകയില്ല, പക്ഷേ പലപ്പോഴും വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകൾ പെട്ടന്ന് കെട് വരാർ ആണ് പതിവ് ഇതിനു പരിഹാരം ആയിട്ട് നല്ല രുചിയും മണവും ഉള്ള നാരങ്ങ അച്ചാർ കേടുവരാതെ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

Ingredients

  • നാരങ്ങ : 1 kg
  • ഉപ്പ്. : ആവശ്യത്തിന്
  • കായ പൊടി: 1 1/4 ടീസ്പൂൺ
  • ഏലക്കായ : 7 എണ്ണം
  • ഗ്രാമ്പൂ. : 4 എണ്ണം
  • ഉലുവ. : 1/2 ടേബിൾ സ്പൂൺ
  • കടുക്
  • നല്ലെണ്ണ. : 200 ml
  • വെളുത്തുളളി: 1 കപ്പ് (250 ml)
  • ഇഞ്ചി. : 3/4 കപ്പ്
  • പച്ച മുളക്. : 7 എണ്ണം
  • മഞ്ഞൾ പൊടി : 1/2 ടീസ്പൂൺ
  • കശ്മീരി മുളക് പൊടി : 8 ടേബിൾ സ്പൂൺ
  • വിനാഗിരി
  • പഞ്ചസാര : 2 ടേബിൾ സ്പൂൺ
  • കറിവേപ്പില

How to make Super Lemon Pickle recipe

സദ്യക്ക് ഒപ്പവും ബിരിയാണി ക്ക് പ്പവും കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി അച്ചാർ ആണ് ഇത്. ഇത് തയ്യാറാക്കാൻ വേണ്ടി 1 kg നാരങ്ങ എടുക്കുക എന്നിട്ട് കഴുകി ആവിയിൽ വെച്ചു വേവിച്ച് എടുക്കുക അതിനായി ഇഡ്ലി പത്രമോ സ്ട്രീമറോ ഉപയോഗിക്കാം. ഇത് ചൂട് കുറഞ്ഞതിനു ശേഷം വേറെ ഒരു പാത്രത്തിലേക്ക് മാറ്റി 4 ആയി മുറിച്ചു ഇടുക ഇനി ഇതിലേക്ക് 2 ടേബിൾസ് സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം 1 1/4 ടീസ് സ്പൂൺ അളവിൽ കായ പൊടി ചേർക്കുക എന്നിട്ട് കുറച്ച് നേരം അടച്ചു മാറ്റി വെക്കുക.

ഇനി വറുത്തു എടുക്കാൻ വേണ്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് 7 ഏലക്കായ അത് ചൂടായി വരുമ്പോൾ 4 ഗ്രാമ്പൂ ചേർക്കുക ഇത് ചൂടായി വരുമ്പോൾ 1/2 ടേബിൾ സ്പൂൺ അളവിൽ ഉലുവ ചേർത്ത് കൊടുക്കുക കളർ മാറി വരുമ്പോൾ 1 ടേബിൾ സ്പൂൺ അളവിൽ കടുക് ഇട്ട് കൊടുക്കുക അത് പൊട്ടി വരുമ്പോൾ തീ ഓഫാക്കുക.ഇതിൻ്റെ ചൂട് കുറഞ്ഞു വരുമ്പോൾ ഇത് മിക്‌സിയുടെ ജാറിൽ ഇട്ട് പൊടിച്ച് എടുക്കുക.ശേഷം ഒരു പാത്രത്തിലേക്ക് 200 ml നല്ലെണ്ണ ഒയികുക, എന്നിട്ട് ചൂടാക്കുക

ഇത് അച്ചാർ കേടാവാതെ ഇരിക്കാൻ സഹായിക്കും.നല്ലെണ്ണ ചൂടായി വരുമ്പോൾ 1 കപ്പ് വെളുത്തുള്ളി ഫ്രൈ ആക്കി എടുക്കുക ശേഷം കൊരി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക ശേഷം എണ്ണയിലേക്ക് ഇഞ്ചി ചേർത്ത് കൊടുക്കുക ഇഞ്ചി ഫ്രൈ ആയി വരുമ്പോൾ 7 അരിഞ്ഞു വെച്ച പച്ചമുളക് ഇട്ടുകൊടുകുക്ക എന്നിട്ട് എണ്ണയിൽ നിന്ന് കോരി എടുക്കുക.ശേഷം ഈ എണ്ണയിലേക്ക് 2 ടീസ്പൂൺ കടുക് ഇട്ട് കൊടുക്കുക ശേഷം 3 4 തണ്ട് കറിവേപ്പില ഇട്ട് കൊടുക്കുക ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി 8 ടേബിൾ സ്പൂൺ കശ്മീരി മുളക് പൊടി എന്നിവ ഇട്ട് കൊടുക്കുക എന്നിട്ട് നന്നായി ഇളക്കുക ശേഷം തീ ഓഫാക്കുക ഇനി തീ ഓൺ ആക്കേണ്ട ആവശ്യം ഇല്ല. അതിനു ശേഷം നമ്മൾ പുഴുങ്ങി

കയുകി വെച്ച നാരങ്ങയും ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും ചേർക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്തു എടുക്കുക.ഇനി വിനാഗിരി ചേർക്കാൻ ആദ്യം ഒരു പാത്രം ചൂടാക്കി അതിലേക്ക് 1 1/4 കപ്പ് വിനാഗിരി ഒഴിക്കുക വിനാഗിരി തിളച്ച് വരുമ്പോൾ തീ ഓഫ് ചെയ്യുക.എന്നിട്ട് നാരങ്ങയിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്യുക ഇനി ഇതിലേക്ക് കയിപ്പ് ഇല്ലാതിരിക്കാൻ വേണ്ടി 2 ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര ചേർത്ത് കൊടുക്കുക ശേഷം നമ്മൾ ആദ്യം വറുത്തു പൊടിച്ചു വെച്ച ഏലക്കായ ഗ്രാമ്പൂ ഉലുവ കടുക് എല്ലാം ചേർക്കുക ശേഷം ആവശ്യത്തിനു ഉപ്പ് ചേർത്തു ഇളക്കുക.ഇനി ഓയിലിൻ്റെ കുറവ് തോന്നുകയാണെങ്കിൽ നല്ലെണ്ണ ചൂടാക്കി ഒഴിക്കവുന്നതാണ്.ഇപ്പൊൾ നല്ല അടിപൊളി നാരങ്ങ അച്ചാർ തയ്യാർ.3 4 ദിവസത്തിന് ഉള്ളിൽ ഇത് ഉപയോഗിക്കാവുന്നതാണ്. Super Lemon Pickle recipe

Super Lemon Pickle recipetasty pickle