Super Breakfast appam Recipe: മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് അപ്പം. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന അപ്പം ഉദ്ദേശിച്ച രീതിയിൽ പൊന്തി വരികയോ, രുചി ലഭിക്കുകയോ ചെയ്യാറില്ല.അതിനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് മനസ്സിലാക്കാം. അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു കപ്പ് പച്ചരി
വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയെടുക്കുക. അതിനു ശേഷം അതിലേക്ക് നല്ല വെള്ളം ചേർത്ത് മൂന്ന് മണിക്കൂറെങ്കിലും കുറഞ്ഞത് കുതിരാനായി ഇടണം. അപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നതിന് മുൻപ് അരക്കപ്പ് തേങ്ങാവെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് അടച്ച്, കുറഞ്ഞത് 8 മണിക്കൂർ പുളിപ്പിക്കാനായി വെക്കണം. അതിനു ശേഷം കുതിർത്തി വെച്ച അരി ഒരു മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക് അരക്കപ്പ് തേങ്ങ, അരക്കപ്പ് ചോറ്,
പുളിപ്പിച്ചെടുത്ത തേങ്ങാവെള്ളം, മുക്കാൽ കപ്പ് സാധാരണ വെള്ളം എന്നിവ ചേർത്ത് ഒട്ടും തരിയില്ലാതെ മാവ് അരച്ചെടുക്കണം. മാവിന്റെ കൺസിസ്റ്റൻസി ശരിയായാൽ മാത്രമേ നല്ല അപ്പം തയ്യാറാക്കി എടുക്കാനായി സാധിക്കുകയുള്ളൂ. ശേഷം അരച്ചെടുത്ത ബാറ്റർ കുറഞ്ഞത് ആറ് മുതൽ 8 മണിക്കൂർ എങ്കിലും പുറത്ത് പൊന്താനായി വെക്കണം. അപ്പം തയ്യാറാക്കുന്നതിന് മുൻപായി ആവശ്യത്തിന് ഉപ്പു കൂടി മാവിലേക്ക് ചേർത്ത്, ഒരു അഞ്ചുമിനിറ്റ് കൂടി മാവ് അടച്ച് വയ്ക്കേണ്ടതാണ്.
അതുപോലെ മാവിന്റെ കട്ടി കുറയ്ക്കണമെങ്കിൽ ആവശ്യത്തിന് വെള്ളം കൂടി മാവിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.ശേഷം ആപ്പ ചട്ടിയിലോ ദോശ കല്ലിലോ ഓരോ തവി മാവൊഴിച്ച് കനം കുറച്ച് പരത്തി കുമിളകൾ വന്ന് തുടങ്ങുമ്പോൾ തവി ഉപയോഗിച്ച് മാറ്റാവുന്നതാണ്. ഇത്തരത്തിൽ ആവശ്യമുള്ള അത്രയും അപ്പം ചുട്ടെടുക്കാം. ഇത്തരത്തിൽ തയ്യാറാക്കിയെടുത്ത സ്വാദിഷ്ടമായ അപ്പം മുട്ടക്കറി, കടലക്കറി എന്നിവയോടൊപ്പം സെർവ് ചെയ്യാവുന്നതാണ്.