Spinach Krishi: ധാരാളം ഔഷധഗുണങ്ങളുള്ള ചീര നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കടകളിൽ
നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. വളരെ കുറഞ്ഞ സ്ഥലത്തും എളുപ്പത്തിൽ എങ്ങനെ ചീര കൃഷി നടത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചീര കൃഷി നടത്താനായി ആദ്യം തന്നെ ആറോ ഏഴോ ഇഷ്ടിക എടുത്ത് അത് ഒരു ചതുരാകൃതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. ഇതിനകത്താണ് ചീര വിത്ത് പാവി കൊടുക്കേണ്ടത്. അതിനുശേഷം ആദ്യത്തെ ലയർ ആയി കരിയില നിറച്ചു കൊടുക്കാവുന്നതാണ്.
അതിന് മുകളിലായി ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കുന്ന മണ്ണാണ് നിറച്ചു കൊടുക്കേണ്ടത്. വളരെ നാച്ചുറൽ ആയി തന്നെ മണ്ണിന് എല്ലാവിധ ഗുണങ്ങളും ലഭിക്കുന്നതിനായി അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറിയുടെയും പഴങ്ങളുടെയും വേസ്റ്റ് മണ്ണിൽ ചേർത്ത് ഉപയോഗിച്ചാൽ മതി. കൂടാതെ ചീര നല്ല രീതിയിൽ വളരാനും കീടങ്ങളിൽ നിന്ന് രക്ഷ നൽകാനുമായി അല്പം ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി വിതറി കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ മണ്ണ്
നല്ല രീതിയിൽ സെറ്റ് ചെയ്ത് ശേഷം മുകളിൽ അല്പം വെള്ളം തളിച്ചു കൊടുക്കുക. ചീര വിത്ത് എടുത്ത് മണ്ണിനു മുകളിലായി നല്ല രീതിയിൽ പാവി കൊടുക്കുക. ചെടി ചെറിയ രീതിയിൽ വളർന്ന് വരുന്നത് വരെ കൂടുതൽ വെയിൽ തട്ടാതെ ഇരിക്കാനായി മുകളിൽ അല്പം ഓല വച്ച് മറച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ആവശ്യത്തിന് മാത്രം സൂര്യപ്രകാശം ചെടികൾക്ക് ലഭിക്കുകയും എന്നാൽ വാടി പോകാതെ ഇരിക്കുകയും ചെയ്യുന്നതാണ്. മണ്ണ് വല്ലാതെ ഡ്രൈ ആകുമ്പോൾ മാത്രം അല്പം വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. Spinach Krishi