രുചിയോടെ കഴിക്കാൻ ഇതിൽ നിന്നും ഒരു പീസ് മതിയാകും.!! ഇത് പോലൊരു പോള നിങ്ങൾ കഴിച്ചിട്ടുണ്ടോ ? Spicy Beef Bread Pola Recipe

Spicy Beef Bread Pola Recipe: ബീഫ് മസാല കൊണ്ട് വളരെ രുചികരമായ ഒരു ബീഫ് പോള, തയ്യാറാക്കി എടുക്കാൻ വീട്ടിൽ കുറച്ച് ബ്രെഡും ഉണ്ടായാൽ മാത്രം മതി സാധാരണ ബീഫ് കറി തയ്യാറാക്കുമ്പോൾ ബീഫ് ഉണ്ടെങ്കിൽ കുറച്ച് മാറ്റിവെച്ചാൽ മാത്രം മതിയാകും ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാം….ഇത് തയ്യാറാക്കുന്നതിന് ആയിട്ട് ആദ്യം ബീഫ് ഒന്ന് വേവിച്ച് കൈകൊണ്ട് ഒന്ന് ഉടച്ചെടുക്കുക,

അതിനുശേഷം ഇത് മാറ്റി വയ്ക്കുക. ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു…സവാളയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല, ബീഫ് മസാല, ഉണ്ടെങ്കിൽ അത് ചേർത്ത് കൊടുക്കാം, മല്ലിപ്പൊടി ഇത്രയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുത്ത്

അതിലേക്ക് കൈകൊണ്ട് ഉടച്ചു വെച്ചിട്ടുള്ള വേവിച്ച ബീഫ് കൂടി ചേർത്തു കൊടുത്തു അടച്ചുവെച്ച് വേവിക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ബ്രഡ് ചെറുതായിട്ട് കൈ കൊണ്ട് പൊട്ടിച്ച് മിക്സിയുടെ ജാർ ഇട്ട് നന്നായിട്ട് ഇത് രണ്ടും കൂടി അരച്ചെടുക്കുക….ഉപ്പു വേണമെങ്കിൽ ഒരു നുള്ള് ചേര്‍ത്ത് കൊടുക്കാം, ഇത്രയും ചേർത്തതിനുശേഷം ഇനി അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് സ്പ്രെഡ് ചെയ്തതിനുശേഷം ബ്രെഡും, മുട്ടയും മിക്സിയിൽ

അടിച്ചെടുത്തതിന് ഒഴിച്ചു കൊടുക്കാം അതിനു മുകളിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ബീഫ് മസാല നിരത്തി കൊടുക്കാം നല്ല കട്ടിയിൽ വേണം ബീഫ് മസാല നിരത്തി കൊടുക്കേണ്ടത്… കുറച്ചു സമയം കഴിയുമ്പോൾ ഇത് നന്നായി പാകത്തിന് വെന്തിട്ടുണ്ടാവും, അത് പാനിൽ നിന്ന് ഇളകി വരുമ്പോൾ ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ് ഒരു പിസ്സ പോലെ തോന്നുന്ന ഒരു പലഹാരം വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ്, തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയനിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.. Video credits : Kannur kitchen.

beefbeef reciperecipesSpicy Beef Bread Pola Recipe