റേഷൻ അരി പുട്ടു കുറ്റിയിൽ ഇങ്ങനെ വേവിച്ചു നോക്കു.. കാണൂ മാജിക്.!! ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നിയിലല്ലോ | Special Ration Rice Puttu Recipe

About Special Ration Rice Puttu Recipes

നല്ല ആവി പറക്കുന്ന ചൂട് പുട്ട് ഒരു ശരാശരി മലയാളിയുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒന്ന് തന്നെയാണ്. പല വിധത്തിലുള്ള പുട്ടുകൾ മലയാളിക്ക് ഇന്ന് സുപരിചിതമാണ്. അത്തരത്തിൽ റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് ഉണ്ടാക്കിയാലോ ?

Ingredients

  • 1 കപ്പ് റേഷനരി
  • തേങ്ങ
  • നെയ്യ്

How to make Special Ration Rice Puttu Recipes

ഇതിനായി ആദ്യം 1 കപ്പ് റേഷനരി കഴുകി കുതിർക്കാൻ വെക്കാം. 1 മണിക്കൂറെങ്കിലും കുതിർന്ന ശേഷം നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരൻ വെക്കുക. ശേഷം 10 മിനിറ്റ് കഴിഞ്ഞ് വെള്ളം നന്നായി പോയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. വെള്ളം ചേർക്കാതെ വേണം അരി പൊടിച്ചടുക്കാനായിട്ട്. നന്നായി പൊടിഞ്ഞ അരി മിക്സിയുടെ ജാറിൽ നിന്ന് ബൗളിലേക്ക് മാറ്റാം. പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം അതിലേക്ക് തേങ്ങ

ചിരകിയതും 1 സ്പൂൺ നെയ്യും കൂടി ഇട്ട് ഇളക്കി എടുക്കാം. നെയ്യ് ഉപയോഗിക്കുമ്പോൾ പുട്ടിന് വളരെ ടേസ്റ്റ് കൂടും. നെയ്യ് ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. ചിലർക്ക്  നെയ്യിന്റെ രുചി അതികം ഇഷ്ടമുണ്ടാകില്ല. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന്റെ പാകം. പ്രെഷർ കുക്കറിലോ പുട്ടുചെമ്പിലോ വെള്ളം തിളയ്ക്കാൻ വെക്കാം. പുട്ടുകുറ്റിയിൽ ചില്ലിട്തിനുശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് കൂടി ഇടുക. 4-5 പൊടി ഇടുക. വീണ്ടും രണ്ട് സ്പൂൺ തേങ്ങ, പിന്നെയും പൊടി ഇങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരാം. എങ്ങിനെയാണ് ഇത് ഉണ്ടാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : E&E Creations

Special Ration Rice Puttu Recipe