വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ സ്നാക്കിനായി കൊടുക്കാൻ പലപ്പോഴും വീട്ടിൽ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് പാൽപത്തിരി. തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മാവിന്റെ കൂട്ട് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതോടൊപ്പം രണ്ട് കപ്പ് അളവിൽ മൈദയും, ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് കനമില്ലാതെ പരത്തിയെടുക്കുക. ഈയൊരു രീതിയിൽ നാല് മുതൽ അഞ്ച്
എണ്ണം വരെ പത്തിരി ഉണ്ടാക്കി എടുക്കണം. ഈയൊരു സമയം കൊണ്ട് മറ്റൊരു പാനിൽ പാൽ പത്തിരിയിലേക്ക് ആവശ്യമായ മുന്തിരിയും അണ്ടിപ്പരിപ്പും വറുത്തെടുക്കാം. പാൻ അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ച് അതിലിട്ട് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കണം. വീണ്ടും മിക്സിയുടെ ജാറിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിച്ചതും മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഒരു ഏലക്ക പൊടിച്ചതും, രണ്ട് കപ്പ് പാലും ചേർത്ത് ഒട്ടും
കട്ടയില്ലാതെ അടിച്ചെടുക്കുക. ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിന് താഴെയായി നെയ്യ് ഉപയോഗിച്ച് ഗ്രീസ് ചെയ്തു കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച പത്തിരികളിൽ ഒരെണ്ണം വെച്ച് മുകളിലായി അടിച്ചു വെച്ച മുട്ടയുടെ മിക്സ് ഒഴിച്ചു കൊടുക്കുക. ഇത്തരത്തിൽ നാലു മുതൽ 5 ലയർ വരെ സെറ്റ് ചെയ്ത് എടുക്കാം. മുകളിൽ അണ്ടിപ്പരിപ്പും മുന്തിരിയും സ്പ്രെഡ് ചെയ്തു കൊടുത്ത ശേഷം പലഹാരം ആവി കയറ്റി എടുത്താൽ രുചികരമായ പാൽ പത്തിരി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Irfana shamsheer Special Paal Pathiri recipe