Special Manjali Chicken Biryani Recipe: ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് മാഞ്ഞാലി ബിരിയാണിയാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി താഴെ ചേർക്കുന്നു.
ചേരുവകൾ
- ചിക്കൻ 1 kg
- 1tbsp മുളക്പൊടി
- മഞ്ഞൾപൊടി
- നാരങ്ങ
- ഉപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
ആദ്യമായി തന്നെ നന്നായി കഴുകിയെടുത്ത ചിക്കനിലക്ക് 1tbsp മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ നാരങ്ങ നീരും, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് ചിക്കനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കാം. മസാല നല്ലതുപോലെ തേച്ചുപിടിപ്പിച്ചശേഷം ഇതൊരു അരമണിക്കൂർ നേരം അടച്ചുവെച്ചു റസ്റ്റ് ചെയാം. അരമണിക്കൂറിനുശേഷം ഈ ചിക്കൻ ഒന്ന് വേവിച്ചെടുക്കാം. അതിനായി ഒരു പത്രം എടുക്കാം അത് ചൂടായതിനുശേഷം എന്ന ഒഴിച്ച് അത് ചൂടാകുമ്പോൾ ചിക്കൻ ഒന്ന് ഇളക്കിയതിനുശേഷം അൽപ്പം വെള്ളം കൂടി ചേർത്ത് അടച്ചുവെച്ച് ഒരു 10 മിനുട്ട് വേവിച്ചെടുക്കാം.
10 മിനുട്ടിന് ശേഷം ചിക്കനിൽ ഉള്ള വെള്ളമെല്ലാം മാറ്റിയതിനുശേഷം അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ച് ഈ ചിക്കൻ ഒന്ന് വറത്തെടുക്കാം. വറത്തെടുത്ത ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റം. ശേഷം ഇതേവെളിച്ചെണ്ണയിലേക്ക് അൽപ്പം കറിവേപ്പില ചേർത്ത് ഒന്ന് മൊരിയിച്ചെടുത്തതിനുശേഷം ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവോള ചേർക്കാം, ഇതൊന്ന് നന്നായി വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് രണ്ട് വലിയ തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യമെങ്കിൽ ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർക്കാം.
ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പുകൂടി ചേർത്ത് അടച്ചുവെച്ച് അഞ്ചാറു മിനുട്ട് അടച്ചുവെച്ചു വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, മുളക്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. മുഴുവനായി അറിയാൻ വീഡിയോ കാണുക. Special Manjali Chicken Biryani Recipe video credit : Kannur kitchen