Special Chammanthi Recipe: അധികം പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ വളരെ ഈസിയായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി ആണ് ഇത്. ഈ ഒരൊറ്റ ചമ്മന്തി മതി ചോറു മുഴുവൻ കഴിക്കാൻ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. തയ്യാറാക്കാനായി ഉള്ളി, തക്കാളി, പച്ച മുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ആവശ്യമുള്ള ചേരുവകൾ. ആദ്യം സവാളയും
തക്കാളിയും അരിഞ്ഞെടുക്കാം. ഇവ രണ്ടും വളരെ ചെറിയ കഷണങ്ങളാക്കി പൊടിയായി വേണം അരിയാൻ. സവാളക്ക് പകരം വേണമെങ്കിൽ ചെറിയ ഉള്ളിയും എടുക്കാം. തക്കാളിയും ഉള്ളിയും മീഡിയം വലുപ്പം മതി. ഇനി അരിഞ്ഞു വച്ച ഉള്ളി, തക്കാളി, പിന്നെ കുറച്ചു കറിവേപ്പില, എരുവിന് ആവശ്യമായ പച്ച മുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കൈ വെച്ച് ഞരടി യോജിപ്പിച്ച് എടുക്കുക. വേണമെങ്കിൽ ഇത്
മിക്സിയിൽ ചെയ്ത് എടുക്കാവുന്നതാണ്. പക്ഷെ അധികം അരഞ്ഞ് പോവാതെ സൂക്ഷിക്കണം. കൈ കൊണ്ട് നന്നായി തിരുമ്മി കുഴഞ്ഞ പരുവത്തിൽ ആക്കി എടുക്കണം. അമ്മിയിൽ ചതച്ചെടുക്കുന്നതാണ് ഏറ്റവും രുചികരമായത്. ഇനി ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വീണ്ടും നന്നായി കൈ കൊണ്ട് തിരുമ്മി സോഫ്റ്റ് ആക്കുക. നന്നായി മിക്സ് ആയ ശേഷം
ഇത് ഒരു സെർവിങ് ബൗളിലേക്ക് മാറ്റാം. എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന നമ്മുടെ ചമ്മന്തി റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ …!! Jaya’s Recipes Special Chammanthi Recipe