- ശർക്കര – 65 ഗ്രാം
- വെള്ളം – 1/4 കപ്പ്
- പഴം – 1 എണ്ണം
- ഏലക്ക – 3 എണ്ണം
- ഗോതമ്പ് പൊടി – 1 കപ്പ് (150 g)
- അരിപ്പൊടി – 1/4 കപ്പ്
- റവ – 2 ടേബിൾ സ്പൂൺ
- ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- വെളിച്ചെണ്ണ – ആവശ്യത്തിന്
ആദ്യമായി ശർക്കരപാനി ഉണ്ടാക്കിയെടുക്കുന്നതിനായി 65 ഗ്രാം ശർക്കര എടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് എടുത്ത് വച്ച ശർക്കര ചേർത്ത് കാൽ കപ്പോളം വെള്ളവും ചേർത്ത് ശർക്കര നന്നായൊന്ന് അലിയിപ്പിച്ചെടുക്കാം. അലിഞ്ഞ് വന്ന ശർക്കര പാനി നന്നായി അരിച്ചെടുത്ത് ചൂട് മാറാനായി മാറ്റി വയ്ക്കാം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലുപ്പമുള്ള ഒരു പഴവും മൂന്ന് ഏലക്കയുടെ തൊലി കളഞ്ഞുള്ള ഭാഗവും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കാം. ശേഷം ഒരു പാത്രമെടുത്ത് അതിലേക്ക്
ഒരു കപ്പ് ഗോതമ്പ് പൊടിയും കാൽ കപ്പ് അരിപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ റവയും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നന്നായൊന്ന് മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഇതിലേക്ക് നേരത്തെ അരച്ചെടുത്ത പഴത്തിന്റെ മിക്സ് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ച ശർക്കര പാനി കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള രുചിയൂറും ഉണ്ണിയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ. Malus Kitchen World