Soft & Tasty Vellayappam Recipe: മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെള്ളയപ്പം. സാധാരണയായി തലേദിവസം അരി കുതിർത്തി വെച്ച് അരച്ച് മാവ് പുളിപ്പിക്കാനായി വച്ച ശേഷമാണ് വെള്ളപ്പത്തിനുള്ള മാവ് എല്ലാവരും ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ വെറും ഒരു മണിക്കൂറിൽ വെള്ളയപ്പത്തിന്റെ മാവ് തയ്യാറാക്കി നല്ല സോഫ്റ്റ് അപ്പം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന്
വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വെള്ളയപ്പം തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് കുറച്ച് അരിപ്പൊടി എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ വെള്ളമൊഴിച്ച് നല്ലതുപോലെ കട്ടയില്ലാതെ കലക്കി എടുക്കുക. അതിനു ശേഷം ഈയൊരു മാവ് ഒരു പാനിലേക്ക് ഒഴിച്ച് സ്റ്റവ് ഓൺ ചെയ്യണം. മാവ് നല്ലതുപോലെ കുറുകി കട്ടിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ഇതൊന്ന് ചൂടാറുന്ന സമയം കൊണ്ട് മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ പച്ചവെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം അതിലേക്ക് ഒരു കപ്പ് അരിപ്പൊടി കൂടി ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് കട്ടകൾ ഇല്ലാതെ ആക്കി എടുക്കണം. കട്ട മുഴുവൻ ഉടഞ്ഞ് മാവ് നല്ലതുപോലെ അയഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കുറുക്കി വെച്ച മാവ്, മുക്കാൽ കപ്പ് തേങ്ങ, ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവയിട്ട് അടിച്ചെടുക്കാവുന്നതാണ്. അതിനുശേഷം മാവിന്റെ കൺസിസ്റ്റൻസി നോക്കി ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചു കൊടുക്കണം. ഇങ്ങിനെ ചെയ്ത ശേഷം കുറഞ്ഞത്
ഒരു മണിക്കൂറെങ്കിലും മാവ് പൊങ്ങാനായി മാറ്റി വക്കണം. മാവ് പുളിച്ചു പൊന്തിയ ശേഷം ആവശ്യത്തിന് ഉപ്പും ആവശ്യമെങ്കിൽ മാത്രം വെള്ളവും ഒഴിച്ച് നല്ലതുപോലെ ലൂസാക്കി എടുക്കണം. അതിനുശേഷം ആപ്പച്ചട്ടി അല്ലെങ്കിൽ ദോശക്കല്ല് സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ചു കൊടുക്കാം. ഇത് പെട്ടെന്ന് ആയി കിട്ടാനായി ഒരു മൂടി വയ്ക്കുന്നത് നല്ലതാണ്. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ വെള്ളയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Recipes @ 3minutes