സാധാ ദോശ ഒന്ന് മാറ്റിപിടിച്ചാലോ ? 2 മിനുട്ടിൽ ചൂട് പഞ്ഞിദോശ; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Soft Panji Dosa Recipe

Soft Panji Dosa Recipe: പലതരത്തിലുള്ള ബ്രേക് ഫാസ്റ്റുകൾ ഉണ്ടാക്കുന്നവർ ആണ് നാം എല്ലാവരും. റവ കൊണ്ട് തയ്യാറാക്കാവുന്ന ഒരു പ്രഭാത ഭക്ഷണത്തെ കുറിച്ച് വിശദമായി അറിയാം. ഇത് എല്ലാവർക്കും അറിയാവുന്ന പഞ്ഞി ദോശയാണ്. തൈരും റവയും കൊണ്ട് ഒക്കെ ഉണ്ടാക്കി എടുക്കാവുന്ന പഞ്ഞി പോലുള്ള ദോശ ആയതിനാൽ നമ്മൾ സാധാരണയായി വീടുകളിൽ ഉണ്ടാക്കുന്ന ഉഴുന്നു

ദോശ യെക്കാളും സ്വാദിഷ്ഠമായ ആണ് ഇവ എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇതിനായി ആദ്യം മിക്സിയുടെ ജാർ ഇലേക്ക് ഒന്നരക്കപ്പ് വറുത്ത റവയും മുക്കാൽ കപ്പ് ചിരകിയ തേങ്ങയും മുക്കാൽകപ്പ് തൈരും ഒന്നര കപ്പ് വെള്ളവും കാൽ കപ്പ് ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇവ ഒരു ബൗളിലേക്ക് കുഴിച്ച കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കുറച്ച് മല്ലിയില അരിഞ്ഞതും കൂടി ഇട്ട്

നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. ആവശ്യമെങ്കിൽ കുറച്ചു ക്യാപ്സിക്കവും കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ശേഷം ഒരു പാൻ എടുത്ത് കുറച്ച് വെളിച്ചെണ്ണ തൂക്കി അതിലേക്ക് മാവ് കോരി ഒഴിച്ച് ചെറുതായി പരത്തി എടുക്കുക. എന്നിട്ട് ഇവയ്ക്ക് മുകളിലായി ഒരു മുക്കാൽ ടീസ്പൂൺ വെളിച്ചെണ്ണ വിതറി കൊടുക്കുക. ഒരു ഭാഗം വെന്തു കഴിയുമ്പോൾ

മറിച്ചിട്ട് മറുവശവും വേവിച്ചെടുക്കുക. വറുത്ത റവ കൊണ്ട് ദോശ ഉണ്ടാക്കുന്നത് ആയിരിക്കും എപ്പോഴും സ്വാദ് കൂടുതൽ. രണ്ടുവശവും വെന്ധു കഴിയുമ്പോൾ കോരി ഒരു പ്ലേറ്റിലേക്ക് ഇട്ടു കഴിക്കാവുന്നതാണ്. എല്ലാവരും പ്രഭാത ഭക്ഷണം ആയും അല്ലാതെയും വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ.

Soft Panji Dosa Recipe