Soft idli Batter Recipe trick: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നിരുന്നാലും സ്ഥിരമായി ഇഡലി ഉണ്ടാക്കുമ്പോൾ പോലും പലപ്പോഴും മാവ് പുളിക്കാത്തതിനാൽ ഇഡലി സോഫ്റ്റ് ആകാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാവ് പെട്ടെന്ന് പുളിച്ച് പൊന്താനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ്
ഇവിടെ വിശദമാക്കുന്നത്. പ്രധാനമായും തണുപ്പുള്ള സ്ഥലങ്ങളിലും മഴയുള്ള സമയത്തുമെല്ലാം മാവ് പുളിച്ചു വരാതിരിക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ പുളിക്കാത്ത മാവ് ഉപയോഗിച്ച് ഇഡലി ഉണ്ടാക്കിയാൽ അത് വളരെയധികം കട്ടിയായി പോവുകയാണ് ചെയ്യുക. അത് ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഇഡലി മാവ് അരയ്ക്കാനുള്ള അരിയും, ഉഴുന്നും
എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇഡലി അരി ഉപയോഗിച്ചാണ് ഇഡലി ഉണ്ടാക്കിയെടുക്കുന്നത് എങ്കിൽ കൂടുതൽ സോഫ്റ്റായി കിട്ടും. ഒരു ഗ്ലാസ് അളവിൽ അരിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അര ഗ്ലാസ് അളവിൽ ഉഴുന്ന് എന്ന കണക്കിൽ എടുക്കാവുന്നതാണ്. അരിയും ഉഴുന്നും മൂന്നോ നാലോ തവണ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വേണം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാൻ. ഉഴുന്നിനോടൊപ്പം
അല്പം ഉലുവ കൂടി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാം. ഏകദേശം മൂന്നു മുതൽ നാലു മണിക്കൂർ നേരം വരെ അരി കുതിരാനായി ഇട്ടു വയ്ക്കാവുന്നതാണ്. അരി വെള്ളത്തിൽ കിടന്ന് നല്ല രീതിയിൽ കുതിർന്നു വന്നു കഴിഞ്ഞാൽ ആദ്യം ഉഴുന്ന് ഒട്ടും തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കണം. അരി അരയ്ക്കുമ്പോൾ അതിനോടൊപ്പം കാൽ ഗ്ലാസ് അളവിൽ ചോറു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉഴുന്നിനോടൊപ്പമാണ് ഉലുവ അരച്ചെടുക്കേണ്ടത്. ഇത്തരത്തിൽ തയ്യാറാക്കിയെടുത്ത മാവ് നല്ല രീതിയിൽ മിക്സ് ചെയ്ത് വേണം പുളിപ്പിക്കാനായി വെക്കാൻ. മാവ് പെട്ടെന്ന് ഫെർമെന്റ് ആയി കിട്ടാനായി മൂന്നോ നാലോ അല്ലി വെളുത്തുള്ളി നല്ലതുപോലെ കഴുകിയശേഷം മാവിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഇഡലി തയ്യാറാക്കുന്നതിന് തൊട്ടുമുൻപായി വെളുത്തുള്ളി കഷണങ്ങൾ മാവിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് ബാറ്റർ മിക്സ് ചെയ്ത ശേഷം ആവി കയറ്റി എടുക്കാവുന്നതാണ്.