റെസ്റ്റോറന്റ് സ്റ്റൈലിൽ കിടിലൻ ചില്ലി പനീർ ഉണ്ടാക്കിയാലോ ? ഏറ്റവും രുചികരമായി പനീർ.!! സൂപ്പർ ടേസ്റ്റ് | Simple Chilli Paneer Recipe

Simple Chilli Paneer Recipe: ചപ്പാത്തിയുടെയും ബട്ടൂറയുടെയും കൂടെ കഴിക്കാവുന്ന ഒരു അടിപൊളി കറിയാണ് ചില്ലി പനീർ. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ?

  • പനീർ -200ഗ്രാം
  • ധാന്യപ്പൊടി – 2 ടീസ്പൂൺ
  • ഉപ്പ് -1/4 ടീസ്പൂൺ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • ധാന്യപ്പൊടി – 1 ടീസ്പൂൺ
  • വെള്ളം -1/4 കപ്പ്
  • എണ്ണ -2-3 ടീസ്പൂൺ
  • എണ്ണ -2-3 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
  • പച്ചമുളക് -2
  • സ്പ്രിംഗ് ഉള്ളി -3 ടീസ്പൂൺ
  • ഉള്ളി -1
  • കാപ്സിക്കം -1
  • മുളക് പൊടി -1 ടീസ്പൂൺ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • വെളുത്ത കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • സോയ സോസ് -1&1/2 ടീസ്പൂൺ
  • ചില്ലി സോസ് -1/2 ടീസ്പൂൺ
  • തക്കാളി കെച്ചപ്പ് – 2 ടീസ്പൂൺ
  • ഉപ്പ്
  • മല്ലിയില -3 ടീസ്പൂൺ

ഉണ്ടാക്കുന്നതിന് മുൻപ് അരമണിക്കൂർ മുൻപ് തന്നെ പന്നീർ വെള്ളത്തിൽ ഇട്ടുവെച്ച് തണുവ് കളയേണ്ടതാണ്. ഇനി ഇതിലേക്ക് 2 tbspn കോൺഫ്ലവർ, 1/4 ടീസ്പൂൺ ഉപ്പ്, 1/2 ടീസ്പൂൺ കുരുമുളക് പൊടി, എന്നിവ ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. അടുത്താതെയി മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് 1 tbspn കോൺഫ്ലവർ എടുക്കാം, ഇതിലേക്ക് കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ഏതു ഗ്രേവി തയാറാക്കുന്നതിന് വേണ്ടി നമ്മുക്ക് മാറ്റി വെക്കാം. ഇനി പനീർ ഫ്രൈ ചെയ്തെടുക്കുന്നതിനായി ഒരു പാൻ എടുക്കാം.. ചൂടാകുമ്പോൾ ഓയിൽ ഒഴിച് നേരത്ത തയ്യാറാക്കി

വച്ചിരിക്കുന്ന പനീർ ഒന്ന് ഫ്രൈ ചെയ്തെടുക്കാം. ഫ്രൈ ചെയ്ത പനീർ മാറ്റിവെച്ചതിനുശേഷം 1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, 3 tbspn സ്പ്രിങ് ഒണിയൻ, എന്നിവ ചേർത്ത് ഒന്ന് നന്നായി വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ഒരു ക്യാപ്‌സിക്കം, സവോള എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കാം, ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. ഇതൊന്ന് നന്നായി വാഴണ്ടുവരുമ്പോൾ ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തുവച്ചിരിക്കുന്ന പനീർ ചേർത്തുകൊടുക്കാം. ശേഷം ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ കുടുമുളക്പൊടി അരടീസ്പൂൺ വെള്ള കുരുമുളക്പൊടി, എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ശേഷം സോസുകൾ എല്ലാം ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്യാം. അതിനുശേഷം ഒരു ടീസ്പൂൺ വിനാഗിരി കൂടി ചേർത്തുകൊടുക്കാം. അവസാനമായി നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന കോൺഫ്ലോർ മിക്സ് കൂടി ചേർക്കാം… കൂഒടുത്താൽ വിശദമായി കാണുന്നതിന് വീഡിയോ സ്കൈപ് ചെയ്യാതെ കാണുക.. Simple Chilli Paneer Recipe video credit : Kannur kitchen

Simple Chilli Paneer Recipe