Secret of perfect uzhunnuvada : നമ്മുടെയെല്ലാം വീടുകളിൽ ഇടക്കെങ്കിലും ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും ഉഴുന്നുവട. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് ഉഴുന്നുവട. എന്നാൽ അത് ഉണ്ടാക്കുമ്പോൾ മിക്കപ്പോഴും കടകളിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര സോഫ്റ്റ്നസും, രുചിയും ലഭിക്കുന്നില്ല
എന്നതായിരിക്കും പലരുടെയും പരാതി. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ക്രിസ്പിയായ ഉഴുന്നുവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഉഴുന്നെടുത്ത് അത് നല്ലതുപോലെ കഴുകി കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കണം. മൂന്ന് മണിക്കൂറിനു ശേഷം ഉഴുന്നിലെ വെള്ളമെല്ലാം കളഞ്ഞ് അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ്
രൂപത്തിൽ അരച്ചെടുക്കുക. മാവിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ അരിപ്പൊടി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നാലു മുതൽ അഞ്ചു മിനിറ്റ് വരെ നല്ല രീതിയിൽ ബീറ്റ് ചെയ്ത് എടുക്കുക. ആവശ്യമെങ്കിൽ ബീറ്റർ ഉപയോഗപ്പെടുത്തിയും മാവ് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം സമയമുണ്ടെങ്കിൽ കുറച്ചുനേരം മാവ് റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഉഴുന്നുവട ഉണ്ടാക്കുന്നതിന് മുൻപായി അതിലേക്ക് ഒരു സ്പൂൺ അളവിൽ ഉള്ളി ചെറുതായി അരിഞ്ഞതും, ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയും
ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. വട ഉണ്ടാക്കുമ്പോൾ നല്ലതുപോലെ പൊന്തി കിട്ടാനായി ഒരു പപ്പടം പേസ്റ്റ് രൂപത്തിൽ കുതിർത്തി വെച്ചതുകൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു ഉരുള മാവ് കയ്യിലെടുത്ത് നടുക്കായി ചെറിയ ഒരു ഹോളിട്ട ശേഷം ചൂടായ എണ്ണയിലിട്ട് ഉഴുന്നുവട വറുത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല സോഫ്റ്റ് ആയ, ക്രിസ്പായ ഉഴുന്നുവട റെഡിയായി കഴിഞ്ഞു. ചൂട് സാമ്പാർ, ചമ്മന്തി എന്നിവയോടൊപ്പം ഉഴുന്നുവട ഇനി സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Recipes @ 3minutes