അടുത്ത തവണ മത്തി വാങ്ങുമ്പോൾ ഇങ്ങനെയൊന്ന് കറി വെച്ചുനോക്കൂ.! തേങ്ങ അരച്ച മത്തിക്കറി ഈ രുചിയിൽ കഴിച്ചിട്ടുണ്ടാവില്ല | Sardine Coconut Curry

Sardine Coconut Curry ” മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ മത്തിക്കുള്ള സ്‌ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ധാരാളം ഗുണമേന്മയുള്ള മത്തി പ്രോട്ടീൻ കലവറയാണ്. നാടൻ രുചിയിൽ തേങ്ങ അരച്ച മത്തിക്കറി കഴിച്ച് നോക്കിയിട്ടുണ്ടോ. ഒരു സ്പെഷ്യൽ രീതിയിലാണ് നമ്മളീ മത്തിക്കറി തയ്യാറാക്കിയെടുക്കുന്നത്.

  • മത്തി – 300 ഗ്രാം
  • തേങ്ങ – 3/4 കപ്പ്
  • വെളുത്തുള്ളി ചതച്ചത് – 2-3 ടീസ്പൂൺ
  • ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
  • മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • വെള്ളം – 1/2 + 1 + 1/2 കപ്പ്
  • വെളിച്ചെണ്ണ – 1/2 + 1 ടേബിൾ സ്പൂൺ
  • ചെറിയുള്ളി – 5-6 എണ്ണം
  • കറിവേപ്പില
  • ഉപ്പ്
  • പച്ചമുളക് – 3 എണ്ണം
  • ഉലുവ – 1/4 ടീസ്പൂൺ
  • വറ്റൽ മുളക് – 2 എണ്ണം
  • മുളക് പൊടി – 1/2 ടീസ്പൂൺ

കറി തയ്യാറാക്കുന്നതിനായി 300ഗ്രാം മത്തിയാണ് ആവശ്യമുള്ളത്. ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങയും അര ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ഒരു നാരങ്ങാ വലിപ്പത്തിലുള്ള പുളി അരക്കപ്പ് വെള്ളത്തിൽ 15 മിനിറ്റ് കുതിർത്തെടുക്കണം. അടുത്തതായി ഒരു ഇരുമ്പ് ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്

കൊടുക്കണം. ഇതിലേക്ക് അഞ്ചോ ആറോ ചെറിയുള്ളി ചെറുതായി അരിഞ്ഞെടുത്തതും ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും മൂന്ന് ടീസ്പൂൺ വെളുത്തുള്ളി ചതച്ചെടുത്തതും ആവശ്യത്തിന് കറിവേപ്പിലയും കൂടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. ശേഷം നേരത്തെ അരച്ചുവെച്ച തേങ്ങയുടെ അരപ്പ് ചേർത്തു കൊടുക്കണം. ശേഷം ഇതേ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വെള്ളവും കൂടെ ഒഴിച്ച് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് കൊടുക്കണം. ഇതിലേക്ക് തയ്യാറാക്കി വച്ച അരക്കപ്പ് പുളി വെള്ളവും അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് കറി നന്നായി തിളച്ച് വരുമ്പോൾ കഴുകി വച്ച മത്തി ചേർത്ത് കൊടുക്കണം. Sardine Coconut Curry