Santhwanam today episode

ദേവൂട്ടിയെ അമരവാദിയിലേക്കു കൊണ്ട് പോകാൻ അംബിക.!! ജയന്തിയുടെ ഏഷണി ഏറ്റു തുടങ്ങിയോ ? Santhwanam today episode

Malayalam serial Santhwanam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജലി ഗർഭിണിയാണെന്ന് അറിഞ്ഞ് ശങ്കരമ്മാമയും സാവിത്രിയും സാന്ത്വനത്തിലേക്ക് മധുരവുമായി വന്നതായിരുന്നു. എല്ലാവരും സന്തോഷത്തോടെ പലതും പറഞ്ഞു

കൊണ്ടിരിക്കുമ്പോഴാണ് ജയന്തി കയറി വരുന്നത്. സാവിത്രി അപ്പച്ചി അഞ്ജു ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ ഉടൻ തന്നെ മധുരവുമായി സാന്ത്വനത്തിലേക്ക് വന്നു. പലതും സംസാരിക്കുന്നതിനിടയിൽ ഞാൻ വിചാരിച്ചു അഞ്ജുവിനും ദേവിയെ പോലെ കുഞ്ഞുങ്ങളില്ലാതാവുമെന്നാണെന്ന് കരുതിയതെന്ന് ജയന്തി പറഞ്ഞപ്പോൾ, ദേഷ്യം പിടിച്ച് ശങ്കര മാമനും, സാവിത്രിയും ഇറങ്ങിപ്പോയി. ഈ വീട്ടിലെ സന്തോഷം

ഇല്ലാതാക്കിയപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലേയെന്നു അഞ്ജു പറയുകയും, പിന്നാലെ ശിവൻ ഇവരുടെ കരണത്തിട്ട് അടി കൊടുക്കുകയാണ് വേണ്ടതെന്ന് പറയുകയാണ്. സേതു ഏട്ടനെ വിചാരിച്ച് മാത്രമാണ് നിങ്ങളോട് ഞാൻ ഒന്നും പറയാത്തതെന്നു ദേവിയും പലതും പറഞ്ഞു. അപ്പുവും പറയേണ്ടത് പറഞ്ഞപ്പോൾ ജയന്തി സാവിത്രി അപ്പച്ചിയുടെ പിന്നാലെ എത്തുകയായിരുന്നു. ഞാനും വരുന്നെന്നും, ഞാൻ പറഞ്ഞ്

പോയതിന് ദേവിയോട് മാപ്പ് പറഞ്ഞാണ് ഇറങ്ങിയതെന്നും പറയുകയാണ് ജയന്തി. പിന്നീട് സാവിത്രിയോട് ദേവി നോക്കി കൊള്ളുമെന്ന് പറഞ്ഞ് സാന്ത്വനത്തിൽ നിർത്താതെ അഞ്ജുവിനെ മൂന്നാല് മാസമാവുമ്പോൾ ചന്ദ്രോത്തേക്ക് കൂട്ടികൊണ്ടുവരണമെന്ന് പറയുകയാണ്. അപ്പോൾ ഒരു ഓട്ടോ വന്നപ്പോൾ അവരുടെ കൂടെ ജയന്തിയും പോവാൻ ഇറങ്ങിയപ്പോൾ ശങ്കരമ്മാമ ജയന്തിയെ കയറ്റിയില്ല. സാന്ത്വനത്തിൽ അഞ്ജുവും

ശിവനും, ഒരു കുഞ്ഞുണ്ടായതിൻ്റെ സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. അമ്മയ്ക്ക് നമ്മുടെ കുഞ്ഞിനെ കാണാൻ പറ്റാത്തതിൻ്റെ ഒരു വിഷമമുണ്ടെന്ന് പറയുകയാണ് ശിവൻ. പിന്നീട് ശിവൻ ഊട്ടുപുരയിലേക്ക് പോയപ്പോഴാണ് ഒരു കാർ വന്ന് മുറ്റത്ത് നിർത്തുന്നത്. അതിൽ നിന്നും അപ്പുവിൻ്റെ അമ്മ ഇറങ്ങി വരുന്നത് കണ്ട് അഞ്ജു ഞെട്ടിപ്പോയി.