Sadya spl Inji Curry : ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരുപിടി അളവിൽ ഇഞ്ചി തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, അതിന്റെ പകുതി അളവിൽ ചെറിയ ഉള്ളി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക്, ഒരു പിടി അളവിൽ കറിവേപ്പില, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കായം, ശർക്കര, എണ്ണ, പുളിവെള്ളം ഇത്രയുമാണ്.
ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് ഇഞ്ചി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ഇഞ്ചിയുടെ നിറമെല്ലാം മാറി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. അതേ എണ്ണയിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റി ക്രിസ്പാക്കി എടുക്കുക. എടുത്തുവെച്ച ചേരുവകളെല്ലാം ചൂടാറി കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക.
നേരത്തെ വറുത്തെടുക്കാനായി ഉപയോഗിച്ച എണ്ണയിലേക്ക് കുറച്ച് കടുകും, കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റുക. ശേഷം എടുത്തുവച്ച പൊടികളെല്ലാം എണ്ണയിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് ഇളക്കുക. തയ്യാറാക്കി വെച്ച പുളിവെള്ളം പൊടികളുടെ കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഒന്നര കപ്പ് അളവിൽ ഇളം ചൂടുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് തിളച്ചു തുടങ്ങുമ്പോൾ പൊടിച്ചുവെച്ച ഇഞ്ചി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി മധുരത്തിന് ആവശ്യമായ ശർക്കര കൂടി കറിയിലേക്ക് ചേർത്ത് ഒന്നുകൂടി കുറുക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിലൂടെ രുചികരമായ ഇഞ്ചിക്കറി തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sadya spl Inji Curry Sheeba’s Recipes