റെസിപ്പി തപ്പി മടുത്തോ ? ഫ്ലോപ്പ് ആവില്ല ഈ രീതിയിൽ പായസം ഉണ്ടാക്കൂ; സദ്യ സ്പെഷ്യൽ പാലട പായസം.. | Sadhya Special Palada Payasam Recipe

റെസിപ്പി തപ്പി മടുത്തോ ? ഫ്ലോപ്പ് ആവില്ല ഈ രീതിയിൽ പായസം ഉണ്ടാക്കൂ; സദ്യ സ്പെഷ്യൽ പാലട പായസം.. | Sadhya Special Palada Payasam Recipe

Sadhya Special Palada Payasam Recipe: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പായസം. പാലട ആയാലോ.. ബഹു രസം. ഒന്നര ലിറ്റർ പാൽ എടുക്കുക.100ഗ്രാം പാലടയാണ് ഇതിലേക്ക് എടുക്കുന്നത് മട്ടയുടെ പാലട ആയാൽ ഏറ്റവും നല്ലത്. ആദ്യം പാലും 200 ഗ്രാം പഞ്ചസാരയും കുറുക്കി എടുക്കണം. അതിനായി പാൽ അടുപ്പത്തു വെക്കുക. അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർക്കുക.

പാട കെട്ടാത്ത രീതിയിൽ പാൽ ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കുക. പാൽ തിളച്ച് വരുമ്പോൾ അതിലേക്ക് 200 ഗ്രാം പഞ്ചസാര കുറച്ചു കുറച്ചായി ചേർത്ത് കൊടുക്കുക. പഞ്ചസാര പെട്ടെന്ന് അലിയാനാണ് ഇങ്ങനെ ചെയ്യുന്നത്. പഞ്ചസാര മുഴുവൻ ചേർത്ത് കഴിഞ്ഞാൽ പിന്നെ പാൽ കൈ എടുക്കാതെ ഇളക്കി കൊണ്ടേയിരിയ്ക്കണം. ഇതിന് ഇടക്ക് തന്നെ അട വേവിക്കാൻ വെക്കണം. അതിന് ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കുക.അതിലേക്ക്

100 ഗ്രാം അട ഇട്ട് അതിന്റെ പശ പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. ശേഷം നന്നായി കഴുകി വേവിച്ചു വെക്കുക. ശേഷം പഞ്ചസാരയും പാലും നന്നായി യോജിച്ച് കളറെല്ലാം മാറി നല്ലവണ്ണം കുറുകി വന്നിട്ടുണ്ടാകും. അതിലേക്ക് വേവിച്ചു വെച്ച അട കുറച്ചു കുറച്ചു ചേർത്ത് കൊടുത്ത് പതുക്കെ ഇളക്കി മിക്സ്‌ ചെയ്യുക. അട ഉടഞ്ഞു പോവാതെ നോക്കണം. ഇനി ഇതിലേക്ക് കുറച്ച് ഏലക്ക പൊടിച്ചത് ചേർക്കാം. ഏലക്കയുടെ തൊണ്ട് കൂടാതെ നോക്കണം. ഇത് ഇനി നന്നായി മിക്സ്‌ ചെയ്ത് കുറച്ചു നെയ്യും ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യുക. കുറച്ചു നേരം മൂടി വെച്ച് എടുത്താൽ ടേസ്റ്റി പായസം റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണുക.. Sadhya Special Palada Payasam Recipe – Video Credit : NEETHA’S TASTELAND

Palada Payasam is a beloved traditional dessert from Kerala, especially prepared during the Onam festival as part of the grand Onam Sadya feast. Rich, creamy, and flavorful, this payasam holds a special place in Kerala’s culinary heritage.Traditionally, Palada Payasam is also served in temples across the state, where it’s renowned for its signature pink hue, giving rise to its popular name—Pink Palada Payasam. The soft rice ada (flakes) slow-cooked in milk and sugar lends it a delicate taste and texture, making it a festive favorite across generations.

Sadhya Special Palada Payasam Recipe