Sadhya special Inchi Thiru Recipe: സദ്യയിൽ ഇഞ്ചി കൊണ്ടുള്ള എന്തെങ്കിലും ഒരു വിഭവം എന്തായാലും ഉണ്ടാകും. ഇഞ്ചി പുളി, അല്ലെങ്കിൽ ഇഞ്ചി കറി, അതും അല്ലെങ്കിൽ ഇഞ്ചി തൈര് ഇനി ഇതെല്ലാം കൂടെയും ഉണ്ടാക്കുന്നവരും ഉണ്ട്. എന്തായാലും ഇഞ്ചി ഉണ്ടാകും, അതിന് കാരണം ദഹനം ശരിയായി നടക്കുന്നതിനും വയറിന് പ്രത്യേകിച്ച് അസുഖങ്ങളും അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാനും ആണ്
ഇഞ്ചി വെച്ചിട്ട് ഒരു കറി നമ്മൾ സ്പെഷ്യൽ ആയിട്ട് സദ്യയുടെ കൂടെ ചേർക്കുന്നത്. സദ്യ വിഭവങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്, ഒത്തിരി കറികളും, ചോറും, അതുപോലെ പായസവും, ഒക്കെ ചേർന്നിട്ട് നിറയെ വിഭവസമൃദ്ധം ആയിട്ടാണ് നമ്മുടെ സദ്യ. മലയാളികളുടെ ഈ സദ്യയെക്കുറിച്ച് പറയേണ്ട ആവശ്യമില്ല, പക്ഷേ സദ്യ കഴിച്ചു കഴിഞ്ഞാൽ വയറിന് യാതൊരു പ്രശ്നം ഉണ്ടാവാതിരിക്കാനും, അതുപോലെതന്നെ ദഹനം ശരിയായി നടക്കാനും
വേണ്ടിയിട്ടാണ് നമുക്ക് ഇഞ്ചി ചേർത്തിട്ടുള്ള ഏതെങ്കിലും ഒരു വിഭവം ഉണ്ടാക്കുന്നത്അത് എരിവുള്ളതോ, പുളി കൂടിയതോ, അല്ലെങ്കിൽ ഇതുപോലെ തൈര് ചേർത്തിട്ടുള്ള ഒരു ഇഞ്ചി വിഭവം കൂടെയുണ്ടാകും. ഈ വിഭവം എല്ലാവർക്കും അറിയാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഇഞ്ചി തൈര്. ഇത് തയ്യാറാക്കാനായി വേണ്ടത് നാളികേരം, പച്ചമുളക്, ഇഞ്ചി, തൈര് ഇത്രയുമാണ്. തൈര് മിക്സിയിൽ അടിക്കേണ്ട ആവശ്യമൊന്നുമില്ല, സ്പൂൺ കൊണ്ട് ഒന്നിളക്കിയെടുത്ത്
ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം തേങ്ങയും, പച്ചമുളകും, ഇഞ്ചിയും, മിക്സിയിൽ ഒന്ന് അരച്ചെടുക്കാം. ചില സ്ഥലങ്ങളിൽ ഇഞ്ചി ചെറുതായി അരിഞ്ഞു ചേർക്കാറാണ് പതിവ്, എന്നാൽ ഇഞ്ചി കടിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകൾക്ക് ഇഞ്ചി ഇതിലേക്ക് അരച്ച് ചേർക്കാവുന്നതാണ്, അതിനുശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു എടുത്തിട്ടുള്ള കറിവേപ്പിലയും ഉപ്പും ചേർത്ത് കൊടുക്കാം. ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് സദ്യയുടെ ഒപ്പം ഇലയുടെ സൈഡിൽ വിളമ്പുന്നത് പതിവാണ്. ഇഞ്ചി പുളിയോ, ഇഞ്ചിക്കറിയോ ഒക്കെ ആണെങ്കിൽ കുറച്ചുകാലം കൂടുതൽ നമുക്ക് സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.