Rose gardening using chiratta: വീട്ടിൽ ഒരു പൂന്തോട്ടം വേണമെന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു പൂന്തോട്ടം നട്ട് പിടിപ്പിച്ചു കഴിഞ്ഞാൽ അത് നല്ല രീതിയിൽ പരിരക്ഷിക്കുക എന്നതും വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. മിക്കപ്പോഴും ഇത്തരത്തിൽ പരിചരിച്ചാലും ചെടികളിൽ പലരീതിയിലുള്ള രോഗങ്ങളും വന്ന് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
അത് ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ചെടികളിൽ ഉണ്ടാകുന്ന തൂമ്പു വാട്ടം, പ്രാണിശല്യം എന്നിവയെല്ലാം ഇല്ലാതാക്കാനായി വിനാഗിരി ഉപയോഗിച്ചുള്ള ഒരു മരുന്ന് കൂട്ട് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു ബക്കറ്റിൽ ഒരു ലിറ്ററോളം വെള്ളമെടുക്കുക. അതിലേക്ക് ഒരു ചിരട്ടയളവിൽ വിനാഗിരി ഒഴിച്ചു കൊടുക്കുക. വിനാഗിരിയും വെള്ളവും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു കൈപ്പിടി അളവോളം ശർക്കര കൂടി
വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഈയൊരു കൂട്ട് നന്നായി അലിയിപ്പിച്ചെടുക്കണം. അതിനുശേഷം തയ്യാറാക്കി വെച്ച വെള്ളം ചെടികളിൽ തളിച്ച് കൊടുക്കുകയാണെങ്കിൽ എല്ലാവിധ പ്രശ്നങ്ങളും മാറി റോസാച്ചെടി പോലുള്ളവ നല്ല രീതിയിൽ പൂത്തുലയുന്നതാണ്. അതുപോലെ പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ തണ്ടിന്റെ ആ ഭാഗം പൂർണ്ണമായും വെട്ടിക്കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. ചെടികളിൽ ഉണ്ടാകുന്ന പ്രാണി ശല്യം പാടെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന
മറ്റൊരു കൂട്ടാണ് ബേക്കിംഗ് സോഡയും, വിനാഗിരിയും ചേർത്ത് മിക്സ് ചെയ്ത് ഉണ്ടാക്കുന്ന മിശ്രിതം. കൃത്യമായ ഇടവേളകളിൽ ഈയൊരു മിശ്രിതം ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പലരീതിയിലുള്ള പ്രാണിശല്യങ്ങളും ഇല്ലാതാക്കാനായി സാധിക്കും.കൂടാതെ ആഴ്ചയിൽ ഒരിക്കൽ എപ്സം സാൾട്ട് ചെടികളിൽ ഉപയോഗിക്കുന്നതും നല്ല രീതിയിൽ പൂക്കൾ ഉണ്ടാകാനായി സഹായിക്കുന്നതാണ്. ഇവ കൂടാതെ ചെടികൾ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് വെച്ചിട്ടുള്ളത് എന്ന കാര്യം ഉറപ്പുവരുത്തണം. അതുപോലെ ചെടികൾക്ക് ആവശ്യമായ ന്യൂട്രിയൻസ് ലഭിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്താനും ശ്രദ്ധിക്കുക. Rose gardening using chiratta