റോസിന്റെ കടക്കിൽ ഇങ്ങനെ ഒഴിച്ച് കൊടുക്കൂ.! റോസാച്ചെടി നിറച്ച് പൂക്കൾ ഉണ്ടാകാൻ ഇതൊന്ന് മാത്രം മതി | Rose flower treatment

Rose flower treatment: നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ചെടികളിൽ ഒന്നാണ് റോസ്. എന്നാൽ അവ പരിചരിച്ച് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും എത്ര നല്ല പരിചരണം നൽകിയാലും റോസാച്ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെ ഇല കേടുവന്നു പോകുന്നതുപോലുള്ള പല അസുഖങ്ങളും

റോസാച്ചെടിയിൽ കണ്ടു വരാറുണ്ട്. അതിനെല്ലാം ഉള്ള ഒരു പ്രതിവിധിയാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അലോവേരയുടെ പൾപ്പ്, അരകഷണം സവാള മുറിച്ചെടുത്തത് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു വലിയ പാത്രത്തിൽ കഞ്ഞിവെള്ളം എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ഈയൊരു കഞ്ഞി വെള്ളത്തിലേക്ക് തയ്യാറാക്കിവെച്ച പേസ്റ്റ് കൂടി

ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഒരു ദിവസം മുഴുവൻ പുളിപ്പിക്കാനായി വെക്കണം. ചെടികൾക്ക് ഉണ്ടാകുന്ന കീടബാധകൾ ഒഴിവാക്കാനായി ഈ ഒരു വളപ്രയോഗം വഴി സാധിക്കുന്നതാണ്. ഒരു ദിവസം മുഴുവൻ കഞ്ഞിവെള്ളം പുളിപ്പിച്ച ശേഷം അത് റോസാച്ചെടിക്ക് ചുവട്ടിൽ മാത്രമല്ല മറ്റു ചെടികളിലും ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിന് മുൻപായി ചെടിക്ക് ചുറ്റും ചെറിയ രീതിയിൽ മണ്ണിളക്കി കൊടുക്കണം. ശേഷം മുട്ടയുടെ തോട് പൊടിച്ചെടുത്ത് ആ ഭാഗങ്ങളിൽ വിതറി കൊടുക്കാം.

വീണ്ടും മണ്ണിട്ടു മൂടി അതിനു മുകളിലായി തയ്യാറാക്കി വെച്ച ലായനി ഒഴിച്ചു കൊടുക്കാവുന്നതാണ്. മാസത്തിൽ ഒരു തവണ ഈ ഒരു രീതിയിൽ വളപ്രയോഗം നടത്തുകയാണെങ്കിൽ എല്ലാകാലത്തും റോസിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റോസാച്ചെടി നടുമ്പോൾ ഒരു കാരണവശാലും തണലുള്ള ഭാഗങ്ങളിൽ കൊണ്ടുപോയി വയ്ക്കരുത്. നല്ലതുപോലെ വെയിൽ അടിക്കുന്ന ഭാഗങ്ങളിൽ ചെടി വെച്ചാൽ മാത്രമാണ് ആവശ്യത്തിന് പൂക്കൾ ഉണ്ടാവുകയുള്ളൂ. മാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ പൂക്കൾക്ക് നല്ല നിറവും ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rose flower treatment