Rose flower tips: പൂന്തോട്ടങ്ങളിൽ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് റോസ്. വ്യത്യസ്ത നിറങ്ങളിൽ കാണുന്ന റോസ് ചെടികൾ കാഴ്ചയിൽ കൗതുകം നൽകുമെങ്കിലും അവ നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന് വച്ചാൽ അധികം പൂക്കാറില്ല എന്നതാണ് സത്യം. അതിനു വേണ്ടി പല വളപ്രയോഗങ്ങളും നടത്തി പരാജയപ്പെട്ടവർക്ക് തീർച്ചയായും പരീക്ഷിച്ചു
നോക്കാവുന്ന കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. റോസാച്ചെടി മൊട്ടിട്ടാലും മിക്കപ്പോഴും അവ വിരിയാതെ പോകുന്ന പതിവ് കാണാറുണ്ട്. കൃത്യമായ പരിചരണം നൽകിയാൽ മാത്രമാണ് റോസാച്ചെടി പൂത്തുലഞ്ഞു നിൽക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു പൂവ് ഉണ്ടായി കരിഞ്ഞു തുടങ്ങുമ്പോൾ തന്നെ അത് കട്ട് ചെയ്ത് മാറ്റാനായി ശ്രദ്ധിക്കുക. അതിനു ചുറ്റും നിൽക്കുന്ന ചുരുണ്ട ഇലകൾ ഉണ്ടെങ്കിൽ അവയും കട്ട് ചെയ്ത് മാറ്റണം. റോസാച്ചെടിക്ക് മരുന്നടിച്ച് കൊടുത്താലും
തൊട്ടടുത്തുള്ള ചെടികളിൽ കീടാണു ബാധ ഉണ്ടെങ്കിൽ അവ പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഏതു വളം പ്രയോഗിക്കുന്നതിന് മുൻപും തൊട്ടടുത്ത ചെടികൾക്ക് കൂടി അതേ വളപ്രയോഗം നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യം നല്ല വെളിച്ചം ലഭിക്കുന്ന ഇടം നോക്കി വേണം റോസാച്ചെടി നടാൻ. മരുന്ന് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ കൃത്യമായ ഡോസേജ് കിട്ടുന്ന രീതിയിൽ ഉപയോഗിച്ചാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. റോസാച്ചെടിയിലെ മൊട്ടുകൾ പൂർണ്ണമായും വിരിയാനായി ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് എക്സോഡസ്.
ഓൺലൈൻ സൈറ്റുകളിൽ എല്ലാം ഇവ സുലഭമായി ലഭിക്കുന്നുണ്ട്. ഈയൊരു മരുന്ന് ചെടിയിൽ പ്രയോഗിക്കാനായി ചെയ്യേണ്ടത് ഏകദേശം ഒന്നര എംഎൽ അളവിൽ മരുന്ന് എടുത്ത് ഒരു കപ്പിലേക്ക് ഒഴിക്കുക. ശേഷം ഇതിലേക്ക് ഒരു ലിറ്റർ അളവിലാണ് വെള്ളം ഒഴിച്ച് കൊടുക്കേണ്ടത്. ഇതിന് കൂടുതൽ നല്ലത് തണുപ്പുള്ള വെള്ളമാണ്. ഈയൊരു മിശ്രിതം നല്ലതുപോലെ മിക്സ് ചെയ്ത് പത വന്നു തുടങ്ങുമ്പോൾ ഒരു സ്പ്രയറിലേക്ക് മാറ്റാം. ശേഷം ചെടികൾക്ക് ചുറ്റും ഇലകളിലും അടുത്തുള്ള ചെടികളിലുമെല്ലാം ഈ ഒരു മരുന്ന് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി എല്ലാം മൊട്ടുകളും നല്ല രീതിയിൽ വിരിഞ്ഞു പൂക്കൾ ഉണ്ടായി തുടങ്ങും.ഈ ഒരു മരുന്ന് പ്രയോഗത്തെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rose flower tips video credit : Lavendar Home Garden