1 കപ്പ് അരിപ്പൊടി കൊണ്ട് വയറും മനസ്സും നിറയും പലഹാരം; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Rice Flour Snacks Recipe

Rice Flour Snacks Recipe:വളരെ രുചികരമായ ഒരു പലഹാരമാണ് തയ്യാറാക്കുന്നത് വൈകിട്ട് ചായയോടുകൂടെ കഴിക്കാനായിരുന്നാലും രാവിലെ നേരത്തു പലഹാരം ആയിട്ടും വളരെ നല്ലതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും നല്ല സ്വാദ് ആണ്‌ ഈ ഒരു പലഹാരം. ആദ്യമേ ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത്

ഓറഞ്ച് നിറത്തിലുള്ള ഫുഡ് കളറും ചേർത്തു കൊടുക്കുക… അതിനുശേഷം നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് ഇതിനെ നന്നായി ഇളക്കി യോജിപ്പിച്ച് കട്ട ഇല്ലാതെ ആക്കി കുഴഞ്ഞ രൂപത്തിൽ ആക്കിയെടുക്കാം. അതിനുശേഷം ആ മാവിലേക്ക് ഉടച്ചെടുത്തിട്ടുള്ള ഉരുളക്കിഴങ്ങ് സവാള പച്ചമുളക് എല്ലാം ചേർത്ത് കറിവേപ്പിലയും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ച് വട്ടത്തിൽ നിന്ന്

പരത്തിയെടുത്ത് ത്രികോണിൽ മുറിച്ചെടുക്കുക… ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് പലഹാരം തയ്യാറാക്കാനായി ചേർത്തുകൊടുക്കുക നന്നായിട്ട് മൊരിഞ്ഞ വളരെ രുചികരവും നല്ല ക്രിസ്പിയും ആണ് ഈ ഒരു പലഹാരം. അരിപ്പൊടി ആയതുകൊണ്ട് തന്നെ നല്ല മൊരിഞ്ഞ് ഉരുളക്കിഴങ്ങ് ചേർത്തിട്ടുള്ള നല്ല സ്വാദുള്ള ഉൾഭാഗം ഒക്കെ ആയിട്ട്പഞ്ഞി പോലെയുള്ള ഒരു പലഹാരമാണിത് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ഒരാൾക്ക് ഒരെണ്ണം

വീതം കഴിച്ചാൽ തന്നെ മതി വയർ നിറയും പെട്ടെന്ന് തയ്യാറാക്കാനും സാധിക്കും. ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത്ചേരുവകളുടെ എല്ലാം കൂട്ട്ഒന്നിച്ചു ചേരുമ്പോൾ ഈയൊരു പലഹാരം ഏത് സമയത്തും കഴിക്കാൻ വളരെ നല്ലതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Recipes By Revathi

Rice Flour Snacks Recipe