ചിക്കനും വേണ്ട ബീഫും വേണ്ട.! ഇതിനും നല്ല സ്നാക്ക് വേറെ ഇല്ല.! നിമിഷനേരം കൊണ്ട് ഒരു കിടിലൻ സ്‌നാക് | Rice Flour Snack Recipe

  • ഉരുളന്കിഴങ്ങ്
  • ഇഞ്ചി
  • കറിവേപ്പില
  • സവോള
  • പച്ചമുളക്
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • മല്ലിപൊടി
  • ഗരംമസാല പൊടി
  • ഉപ്പ്

ഇത്‌ തയ്യാറാക്കുന്നതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് രണ്ട് ഉരുളങ്കിഴങ്ങാണ്. വേവിച്ചുവെച്ചിരിക്കുന്ന ഉരുളന്കിഴങ്ങ് നല്ലതുപോലെ ഒന്ന് ഉടച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും കറിവേപ്പിലയും ഒരു പകുതി ചെറുതാക്കി അറിഞ്ഞുവെച്ചിരിക്കുന്ന സവോളയും ചെറിയൊരു പച്ചമുളക് ചേർത്തതിനുശേഷം ആവശ്യത്തിന് മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി,

മല്ലിപൊടി, ഗരംമസാല പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് നന്നായി മിക്സ് ചെയ്തെടുക്കാം. ക്രിസ്പിയായി ഇരിക്കാനായി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി കൂടി ചേർത്തതിനുശേഷം കയ്യിൽ ഓയിൽ തടവിയതിനുശേഷം ഇഷ്ട്ടമുള്ള ഷേപ്പിൽ ചെയ്തെടുക്കാം. ഒന്ന് കൂടി മൊരിഞ്ഞ്‌ കിട്ടാനായി ബ്രഡ് പൊടിയിൽ കൂടി ഒന്ന് മുക്കി പൊരിക്കേണ്ടതാണ്. Rice Flour Snack Recipe