അരിപ്പൊടിയും മുട്ടയും ഉണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ട്രൈ ചെയ്‌തു നോക്കൂ; ഇനി എന്നും ഇതുതന്നെ ആവും | Rice flour egg snack recipe

Rice flour egg snack recipe: നമ്മുടെ കുട്ടികളുടെ മനസ്സ് കീഴടക്കാൻ പറ്റിയ ഒരു അടിപൊളി മാർഗം അവർക്ക് ഇഷ്ടമുള്ളത് കുക്ക് ചെയ്തു കൊടുക്കുക എന്നതാണല്ലോ?? എന്നാൽ വളരെ എളുപ്പത്തിൽ അവരുടെ മനസ്സ് കീഴടക്കാൻ പറ്റിയ ഒരു കിടിലൻ സ്നാക്സ് ഇതാ, ഈ പലഹാരം നമുക്ക് ബ്രേക്ഫാസ്റ്റിനു കൂടെയും നാലുമണി ചായക്ക് കൂടെയും ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ സ്നാക്ക്സ് ആണ്, കുറഞ്ഞ ചേരുവകൾ ആയ മുട്ടയും അരിപ്പൊടിയും പഞ്ചസാരയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു സോഫ്റ്റ് പലഹാരമാണ് ഇത്, സോഫ്റ്റും ടേസ്റ്റിയും മധുരമുള്ളതും ആയതുകൊണ്ട് തന്നെ ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പലഹാരമാണ്, എന്നാൽ എങ്ങനെയാണ് മുട്ടയും അരിപ്പൊടിയും വെച്ച് ഇങ്ങനെ ഒരു കിടിലൻ പലഹാരം ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!!

  • മുട്ട : 2 എണ്ണം
  • ഉപ്പ് ആവശ്യത്തിന്
  • അരിപ്പൊടി : 1/4 കപ്പ്
  • ഏലക്ക പൊടി : 1/4 കപ്പ്
  • ബേക്കിംഗ് സോഡാ : 1 നുള്ള്
  • പഞ്ചസാര : 1/4 കപ്പ്

മുട്ടയും അരിപ്പൊടിയും കൊണ്ടുള്ള ഈ സ്നാക്സ് ഉണ്ടാക്കുവാൻ വേണ്ടി ആദ്യം ഒരു ബൗൾ എടുക്കുക, ശേഷം അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ശേഷം ഇതിലേക്ക് 1/4 കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കുക, ഇത്രയും ചേർത്ത് കൊടുത്ത് ഇനി ഇത് ഒരു വിസ്ക് വെച്ച് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക, ശേഷം ഇതിലേക്ക് 1/4 കപ്പ് പത്തിരിപ്പൊടി ഇട്ടുകൊടുക്കുക, (പത്തിരിപ്പൊടി തന്നെ എടുക്കാൻ ശ്രദ്ധിക്കുക സാധാരണ അരിപ്പൊടി ആണെങ്കിൽ ഇത് സോഫ്റ്റ് ആയി കിട്ടുകയില്ല ), ശേഷം ഇത് നന്നായി കട്ട ഇല്ലാതെ മിക്സ് ചെയ്യുക,

ബാറ്റിൽ ലൂസ് ആയി പോകാതെ ശ്രദ്ധിക്കണം ലൂസ് ആയാൽ ഇതിലേക്ക് കുറച്ചു പത്തിരിപ്പൊടി ഇട്ടുകൊടുത്ത് ടൈറ്റ് ആക്കാം, ഇനി ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡാ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക, ഇപ്പോൾ ബാറ്റർ റെഡിയായിട്ടുണ്ട്, ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഇട്ടു കൊടുക്കുക, നെയ്യ് ചൂടായി വരുമ്പോൾ കാൽ കപ്പിൽ പകുതി ബാറ്റർ എടുത്ത് പാനിലേക്ക് ഒഴിച്ച് കൊടുക്കുക, ശേഷം അടച്ചുവെച്ച് വേവിച്ചെടുക്കുക, നന്നായി കുക്ക് ചെയ്തു വന്നാൽ ഈ പലഹാരം മറിച്ചിട്ട് കൊടുത്ത് മറുഭാഗവും കുക്ക് ചെയ്തെടുക്കുക,

ഇപ്പോൾ നമ്മുടെ പത്തിരിപ്പൊടി കൊണ്ടുള്ള പലഹാരം നന്നായി വെന്തു വന്നിട്ടുണ്ട്, ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇപ്പോൾ കിടിലൻ മുട്ടയും പത്തിരി പൊടിയും കൊണ്ടുള്ള അടിപൊളി സ്നാക്സ് റെഡിയായിട്ടുണ്ട്, ഇത് നമുക്ക് ചൂടോടെ സെർവ് ചെയ്യാം, എല്ലാവരും ഈ ഒരു റെസിപ്പി വീടുകളിൽ ട്രൈ ചെയ്തു നോക്കുക, കാരണം ഈ ഒരു പലഹാരത്തിന് അടിപൊളി ടേസ്റ്റ് ആണ്, തീർച്ചയായും നിങ്ങളുടെ കുട്ടികൾക്ക് ഇഷ്ടപ്പെടും !!! Rice flour egg snack recipe

Rice flour egg snack recipe