15 മിനുട്ടിൽ കിടിലൻ മുട്ട കറി.!! നല്ല കുറുകിയ ഗ്രേവിയോടുകൂടിയ കിടിലൻ മുട്ട കറി റെസിപ്പി ഇതാ | Restaurant Style Egg Curry Recipe

Restaurant Style Egg Curry Recipe: അപ്പം, ചപ്പാത്തി, ഇടിയപ്പം എന്നിങ്ങനെ പലവിധ പലഹാരങ്ങളോടൊപ്പം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. ഇവ തന്നെ പല രീതികളിലായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്നത്. തേങ്ങയരച്ചും അല്ലാതെയും ഉണ്ടാക്കുന്ന മുട്ട കറികളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും മുട്ട റോസ്റ്റ്. എന്നാൽ മുട്ട റോസ്റ്റ്

എത്ര വീട്ടിൽ തയ്യാറാക്കിയാലും റസ്റ്റോറന്റുകളിൽ ഉണ്ടാക്കുന്നതിന്റെ രുചി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ ചെറുതായി

അരിഞ്ഞുവെച്ച സവാളയും കുറച്ച് കറിവേപ്പിലയും ഒരു പച്ചമുളക് കീറിയതും അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളിയുടെ നിറമെല്ലാം മാറി ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച രണ്ട് തക്കാളി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പ് കൂടി ഈയൊരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്‌. കറിയുടെ കൂട്ട്

കുറച്ചുനേരം അടച്ചുവെച്ച് വേവിച്ചെടുക്കണം. തക്കാളി നല്ലതുപോലെ വെന്തുടഞ്ഞു വന്നു കഴിഞ്ഞാൽ ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാവുന്നതാണ്. ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഉള്ളിയുടെ കൂട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. പൊടികളുടെ മണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ വെള്ളം കൂടി ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളും വെള്ളത്തിലേക്ക് നല്ലതുപോലെ ഇറങ്ങി പിടിച്ച് തിളച്ച് തുടങ്ങുമ്പോൾ പുഴുങ്ങി തോട് കളഞ്ഞ് വൃത്തിയാക്കിവെച്ച മുട്ട അതിലേക്ക് ചേർത്ത് കൊടുക്കാം. മുട്ട ചേർക്കുന്നതോടൊപ്പം തന്നെ അര ടീസ്പൂൺ അളവിൽ ഗരം മസാല, ഒരു പിടി അളവിൽ കറിവേപ്പില എന്നിവ കൂടി കറിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.Kannur kitchen

Restaurant Style Egg Curry Recipe