Restaurant Style Chicken Patiala Recipe: ഫേമസ് പഞ്ചാബി പട്ട്യാല ഒരിക്കൽ കഴിച്ചാൽ മതി.വീണ്ടും വീണ്ടും നമ്മൾ ഉണ്ടാക്കി കഴിക്കും. അത്രയും ടേസ്റ്റി ആയിട്ടുള്ള റിച്ച് ക്രീമി ഗ്രേവിയോട് കൂടിയാണ് ഈ കറി ഉണ്ടാക്കി എടുക്കുന്നത്. നമ്മുടെ അടുക്കളയിലും ഇതൊന്ന് തയ്യാറാക്കി നോക്കാം.
- ചിക്കൻ -1 കിലോഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- തൈര് – അര കപ്പ്
- മഞ്ഞൾപൊടി
- കുരുമുളകുപൊടി
- മുളകുപൊടി
- ഉപ്പ് – ആവശ്യത്തിന്
- പട്ട – അല്പം
- ഗ്രാമ്പു – അല്പം
- ഏലക്ക -അല്പം
- ചെറിയ ജീരകം
- ഉള്ളി -4 എണ്ണം
- തക്കാളി -2 എണ്ണം
- ക്യാപ്സിക്കം -ഒന്ന്
- കശുവണ്ടി -15 എണ്ണം
- ഉലുവയില -അല്പം
- ഗരം മസാല -ഒരു ടീസ്പൂൺ
നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വലിയ സൈസിൽ ഒരു കിലോഗ്രാം ചിക്കൻ എടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒന്നര ടീസ്പൂൺ ഇതിലേക്ക് ഇടാം. നല്ല പുളിയുള്ള തൈരാണെങ്കിൽ കാൽ കപ്പോ പുളി കുറഞ്ഞ തൈരാണെങ്കിൽ അരക്കപ്പോ ഇതിലേക്ക് ഒഴിക്കുക. അര ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർക്കുക. ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇതിനുശേഷം
അരമണിക്കൂർ ഇത് അടച്ചു വെക്കുക. അടുത്തതായി കറി ഉണ്ടാക്കാനായി ഒന്നര ടേബിൾസ്പൂൺ എണ്ണ പാത്രത്തിലായി ഒഴിക്കുക. ചെറിയ കഷ്ണം പട്ടയും ഇത്തിരി ഗ്രാമ്പൂവും ഏലക്കായയും ഇതിലേക്ക് ചേർക്കാം. എല്ലാം കൂടെ ചൂടായി വരുന്ന സമയം അര ടീസ്പൂൺ ജീരകം ചേർക്കാം.ശേഷം ഒന്നര ടീ സ്പൂൺ വരെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വയറ്റി എടുക്കാം. പിന്നീട് നാല് മീഡിയം സൈസിലുള്ള ഉള്ളി അരിഞ്ഞത് അതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുക്കാം. കാൽ ടീ സ്പൂൺ മഞ്ഞൾപൊടി, മുക്കാൽ ടീസ്പൂൺ മുളകുപൊടി എന്നിവ ഇതിന് ശേഷം ചേർക്കുക.
നന്നായി ഇളക്കിയശേഷം മീഡിയം സൈസിലുള്ള രണ്ട് തക്കാളി അരിഞ്ഞത് അതിലേക്ക് ഇടാം. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. തക്കാളി നന്നായി ഉടഞ്ഞു വന്നതിനുശേഷം നേരത്തെ ഉണ്ടാക്കി വച്ച മസാല പുരട്ടിയ ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കാം. നാലഞ്ചു മിനിറ്റ് വരെ മീഡിയം ഫ്ലെയിമിൽ ഇട്ട് ഇളക്കുക. ഇനി ഇത് അടച്ച് വെക്കാം. ഇനി ഒരു മിക്സി ജാറിൽ വെള്ളത്തിൽ കുതിർത്തെടുത്ത 15 കശുവണ്ടി അല്പം വെള്ളം ഒഴിച്ച് പൊടിച്ചെടുക്കാം. ഈ പേസ്റ്റ് മാറ്റി വെക്കാം. ശേഷം അല്പം ഉലുവയില ഒരു ബൗളിൽ എടുക്കുക. ചവർപ്പ് പോവാൻ ഉലുവയില ഉപ്പിട്ട് നന്നായി കഴുകിയെടുക്കുക. തുടർന്ന് പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് കാൽ ടീ സ്പൂൺ ചെറിയ ജീരകമിട്ട്
പൊട്ടിച്ചെടുക്കാം. അതിനുശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒഴിച്ച് വയറ്റിയെടുക്കാം. നന്നായി വയറ്റിയതിന് ശേഷം ഉലുവയില കൂടെ ഇതിലേക്ക് ഒഴിച്ച് അതും കൂടെ വയറ്റാം. ഇനി ഇതിലേക്ക് ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ഇടുക. ചെറുതായൊന്ന് വയറ്റിയെടുത്തതിനു ശേഷം കുറച്ചു മുളകുപൊടി,മഞ്ഞപ്പൊടി, ജീരകം പൊടിച്ചത് എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ അതിലേക്ക് ഈ ചേരുവയും നേരത്തെ പൊടിച്ചുവെച്ച കശുവണ്ടിയും ഇട്ട് ഇളക്കുക. അല്പം വെള്ളവും ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി എടുക്കാം. പഞ്ചാബി പട്ട്യാല റെഡി! Restaurant Style Chicken Patiala Recipe