ചിക്കൻ കറിക്ക് ഇത്ര രുചിയോ ? നെയ്ച്ചോറിന് പറ്റിയ സൂപ്പർ ചിക്കൻ കറി ഇങ്ങനെയൊന്ന് തയാറാക്കി നോക്കൂ | Restaurant Style Chicken Curry Recipe

Restaurant Style Chicken Curry Recipe : വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വെച്ചു ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ചിക്കൻ കറി ഇതാ!! ഇത്രയും രുചിയിൽ നിങ്ങൾ ഇതുപോലൊരു ചിക്കൻ കറി കഴിച്ചിട്ടുണ്ടാവില്ല, എങ്ങനെയാണ് ഇതുണ്ടാക്കുക എന്ന് നോക്കിയാലോ?!

  • ചിക്കൻ -800 g
  • മുളകുപൊടി – 3 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി : ഒന്നര ടീസ്പൂൺ
  • ഇഞ്ചി – ഒന്നര ടീസ്പൂൺ
  • പച്ച മുളക് : 2 എണ്ണം
  • കറിവേപ്പില
  • സവാള – 2 എണ്ണം
  • മല്ലിപൊടി : ഒന്നര ടേബിൾ സ്പൂൺ
  • ഗരം മസാല പൊടി -1 ടീസ്പൂൺ
  • തക്കാളി -2
  • ഉപ്പ്
  • വെള്ളം – 2 കപ്പ്
  • കുരുമുളകുപൊടി – കാൽ ടീസ്പൂൺ
  • മല്ലിയില – 4 ടേബിൾ സ്പൂൺ

ആദ്യം 800 ഗ്രാം ചിക്കൻ കട്ട് ചെയ്ത് വൃത്തിയാക്കി എടുക്കുക അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി , 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം 1/2 മണിക്കൂർ റസ്റ്റ് ചെയ്യാൻ അടച്ചു വെക്കുക, അരമണിക്കൂറിന് ശേഷം ചിക്കൻ ഫ്രൈ ചെയ്തെടുക്കണം അതിനുവേണ്ടി ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായ പാത്രത്തിലേക്ക് 2-3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ ചൂടായി വരുന്ന സമയത്ത് മസാല തേച്ചു വച്ച ചിക്കൻ

ഇതിലേക്ക് വെച്ചുകൊടുക്കുക, ശേഷം തിരിച്ചും മറിച്ചും ഇട്ട് രണ്ട് മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക, ശേഷം എണ്ണയിൽ ഒന്ന് ഇളക്കി കൊടുക്കുക എന്നിട്ട് ഇത് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം, ഈ എണ്ണയിൽ തന്നെ കറി റെഡിയാക്കാൻ വേണ്ടി ഇതിലേക്ക് മൂന്ന് ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, 1 1/2 ടീസ്പൂൺ ഇഞ്ചി ചതച്ചത്, 2 ചെറിയ പച്ചമുളക് രണ്ടായി കീറിയത്, കുറച്ചു കറിവേപ്പില എന്നിവയിട്ട് 2 മിനിറ്റ് നന്നായി വഴറ്റിയെടുക്കുക, ശേഷം ഇതിലേക്ക് രണ്ടു സവാള പൊടിയായി അരിഞ്ഞത് ഇട്ടു കൊടുക്കുക, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് സവാള നന്നായി ഇളക്കി കൊടുത്തു വഴറ്റി എടുക്കാം,

ശേഷം സവാള അടച്ചുവെച്ച് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കാം, സവാള സോഫ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് 1 1/2 ടേബിൾസ്പൂൺ മുളകുപൊടി, 1 1/2 ടേബിൾ സ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ഗരം മസാല പൊടി, എന്നിവ ചേർത്ത് മിക്സ് ചെയ്ത് പൊടികൾ 1 മിനിറ്റ് വയറ്റിയെടുക്കാം, ശേഷം ഇതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ഇട്ടുകൊടുക്കുക, ഇളക്കി കൊടുക്കുക, ശേഷം അടച്ചുവെച്ച് 5 മിനിറ്റ് വേവിച്ചെടുക്കാം, 5 മിനിറ്റിനു ശേഷം തക്കാളി ഉടഞ്ഞു വന്നാൽ സ്പൂൺ വെച്ച് വീണ്ടും ഉടച്ചുകൊടുത്ത് നമുക്ക് ഇതിലേക്ക് ഫ്രൈ ചെയ്തു മാറ്റി വെച്ച ചിക്കൻ ചേർത്തു കൊടുക്കാം, ചിക്കനും മസാലയും

നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് 1 കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യുക, ശേഷം വീണ്ടും ഒരു കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്യുക, ശേഷം വെള്ളം തിളക്കുന്നത് വരെ തീ കൂട്ടി വെച്ച് വേവിച്ചെടുക്കാം, വെള്ളം തിളച്ചാൽ തീ കുറച്ചുവെച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം, 20 മിനിറ്റിനുശേഷം തുറന്ന് ഇളക്കി കൊടുക്കുക, ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ കുരുമുളകുപൊടി, 3-4 ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം കറി അടുപ്പിൽ നിന്ന് മാറ്റം ഇപ്പോൾ നമ്മുടെ കിടിലൻ രുചിയുള്ള ചിക്കൻ കറി തയ്യാറായിട്ടുണ്ട്!!! Kannur kitchen Restaurant Style Chicken Curry Recipe