Raw rice and cocount snack recipe : കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ ചായക്കൊപ്പം എന്ത് പലഹാരം നൽകുമെന്ന് ടെൻഷനടിക്കുന്ന അമ്മയാണോ നിങ്ങൾ ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഈവനിംഗ് സ്നാക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പച്ചരി രണ്ടു മണിക്കൂർ കുതിർത്ത് വയ്ക്കുക. ഒരു ഉരുളിയിൽ അരക്കപ്പ് വെള്ളം ചേർത്ത്
ശർക്കര ഉരുക്കി മാറ്റി വയ്ക്കുക. ഉരുളിയിൽ നെയ്യ് ചേർത്ത് തേങ്ങാക്കൊത്തും കാഷ്യു നട്ടും കിസ്മിസും വറുത്തെടുക്കാം. കുതിർത്ത പച്ചരി, ചിരകിയ തേങ്ങ, ചോറ് എന്നിവ ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ തരുതരുപ്പായി അരയ്ക്കുക. അരച്ച കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി ശർക്കര ഉരുക്കിയത് അരിച്ചു ചേർക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ബേക്കിംഗ് സോഡ, വറുത്തെടുത്ത ചേരുവകൾ
എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അര ടീസ്പൂൺ ഏലക്കാ പൊടി കൂടി ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ മാത്രം ഫുഡ്കളർ ചേർക്കാം. മാവ് തയ്യാറായതിന് ശേഷം കുഴിയുള്ള പാത്രത്തിൽ അൽപം നെയ്യ് പുരട്ടി മാവ് അതിലേക്ക് ഒഴിക്കുക. ഇത് ഇഡ്ഡലി കുക്കറിൽ ഇറക്കി വച്ച് ആവി കയറ്റി വേവിച്ചെടുക്കുക. ഏകദേശം 25 മിനിറ്റ് മതി പലഹാരം വെന്ത് കിട്ടാൻ. നന്നായി വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് വിളമ്പാവുന്നതാണ്. Hisha’s Cookworld