രാവിലെ ദോശയും ഇഡലിയും കഴിച്ചു മടുത്തോ ? 1 കപ്പ് റവയും പാലും മതി; ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Rava Sweet using Only 3 Ingredients

നാലുമണി പലഹാരമായും സ്വീറ്റ്സായും കഴിക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ് ഇന്ന് പരിജയപ്പെടാൻ പോകുന്നത് , വായിൽ അലിഞ്ഞു തീരും ഒരു കിടിലൻ സ്വീറ്റ്സ് ആണിത് , ഒരു കപ്പ് റവയും പാലും കൊണ്ട് വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ സ്വീറ്റസിന്റെ റെസിപ്പി ആണിത്, ഈ സ്വീറ്റ്‌സ് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്, വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് കൊണ്ട് ഈ മധുരം എപ്പോൾ വേണമെങ്കിലും നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്.

  • റവ – 1 കപ്പ്
  • പാല് – 2 കപ്പ്
  • പഞ്ചസാര – 1 കപ്പ്
  • വെള്ളം – 1 കപ്പ്
  • ഏലക്ക – 3 എണ്ണം
  • വെളിച്ചെണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമായത്

ഈ സ്വീറ്റ്സ് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു പാത്രം എടുക്കുക, ഒരു കപ്പ് റവ എടുക്കുക , ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ഈ റവ വറുത്തെടുക്കുക, വറുത്തെടുത്ത റവയിലേക്ക് 2 കപ്പ് പാല് ഒഴിച്ചു കൊടുക്കുക, ശേഷം കട്ട ഇല്ലാതെ ഇതെല്ലാം നന്നായി മിക്സ് ചെയ്യുക, പാല് വറ്റി കുഴച്ചെടുക്കുന്ന രീതിയിൽ നന്നായി ഡ്രൈയായി വന്നാൽ തീ ഓഫ് ചെയ്യാം, ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ചൂടാറാൻ വയ്ക്കുക, ചൂടാറി വന്നാൽ ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ

ഒഴിച്ചുകൊടുത്തു ചെറുതായി സോഫ്റ്റ് ആയി വരുന്നതുവരെ കുഴച്ചെടുക്കുക, ശേഷം ഇതിൽ നിന്നും പകുതിയെടുത്ത് പലകയിൽ വെച്ച് കുറച്ച് എണ്ണ പുരട്ടി കൊടുത്ത് പരത്തിയെടുക്കുക, 1/2 ഇഞ്ച് കനത്തിൽ പരത്തി എടുക്കുക, ശേഷം ഒരു ഗ്ലാസ് വെച്ച് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക, അങ്ങനെ ബാക്കിയുള്ള റവയും പരത്തിയെടുത്ത് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക, ശേഷം ഇതിലേക്ക് ഷുഗർ സിറപ്പ് തയ്യാറാക്കാൻ വേണ്ടി ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര, 3 ഏലക്ക ചതച്ചത് എന്നിവ

ചേർത്ത് കൊടുത്തു മെൽറ്റ് ചെയ്തെടുക്കാം, ഇത് തിളച്ചു വന്നാൽ തീ ഓഫ് ചെയ്ത് മാറ്റിവയ്ക്കാം, ഇനി ഇത് ഫ്രൈ ചെയ്ത് എടുക്കാൻ വേണ്ടി ഒരു പാത്രം എടുത്ത് അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായി വന്നാൽ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക,ശേഷം സ്നാക്സിൽ നിന്നും ഓരോന്ന് ഇതിലേക്ക് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം, ഇത് കളർ ചേഞ്ച് ഇത് നമുക്ക് കോരിയെടുത്ത് നേരത്തെ ഉണ്ടാക്കിവെച്ച സിറപ്പിലേക്ക് ചൂടോടുകൂടി ഇട്ടുകൊടുക്കാം , 1-2 മിനിറ്റ് ഇത് സിറപ്പിൽ മുക്കി വെക്കാം, ഇപ്പോൾ അടിപൊളി മധുരം തയ്യാറായിട്ടുണ്ട്, എല്ലാവരും ഒരു തവണയെങ്കിലും ഈ ഒരു സ്വീറ്റ്‌സ് വീട്ടിൽ ഉണ്ടാക്കി നോക്കുക !!! Rava Sweet using Only 3 Ingredients