Rava snack recipe: നാല് മണി പലഹാരങ്ങൾ ആണല്ലേ നമ്മുടെ കുട്ടികൾക്ക് ഏറ്റവും പ്രിയങ്കരം, എന്നാൽ പലപ്പോഴും ബേക്കറി ആണല്ലേ കുട്ടികൾക്ക് കൊടുക്കാറ്, എന്നാൽ ഇന്ന് നമുക്ക് വളരെ കുറച്ച് സമയം കുറച്ചു ചേരുവകൾ ഉപയോഗിച്ചു സിംപിൾ ആയി പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈവനിംഗ് സ്‌നാക്ക്സ് പരിജയപ്പെട്ടാലോ?എണ്ണയിൽ ഒന്നും മുക്കിപൊരിക്കാതെ റവ കൊണ്ട് ഉണ്ടാക്കാൻ പറ്റിയ വളരേ ഹെൽത്തിയായിട്ടുള്ളതാണ് ഈ പലഹാരം , ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?!
ചേരുവകകൾ
- എണ്ണ : 1 ടീസ്പൂൺ
- ജീരകം :കാൽ ടീസ്പൂൺ
- ഉള്ളി : 1 മീഡിയംസൈസിലുള്ളത്
- പച്ചമുളക് : 2 എണ്ണം
- കറിവേപ്പില
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : അര സ്പൂൺ
- മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
- ചിക്കൻ മസാല : 1/2 ടീസ്പൂൺ
- മുളക് : 1 ടീസ്പൂൺ
- വെള്ളം : 2 കപ്പ്
- ചിക്കൻ സ്റ്റോക്ക്
- റവ വറുത്തത് : 1 കപ്പ്
- ഉപ്പ് : 1 ടീസ്പൂൺ
- നാരങ്ങ നീര് : അര സ്പൂൺ
ചിക്കൻ വേവിക്കാൻ വേണ്ടി ഒരു പാത്രം അടുപ്പത്ത് വെക്കുക, പാത്രത്തിൽ ചിക്കനും ഉപ്പും കുറച്ച് മഞ്ഞൾപൊടിയും ചേർത്ത് അടച്ച് വെച്ച് വേവിച്ച് എടുക്കുക . ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് 1/4 ടീസ്പൂൺ ജീരകം ചേർക്കുക.ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക രണ്ട് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് അതിലേക്ക് ഇഞ്ചി വെളു്തുള്ളി പേസ്റ്റ് ചേർക്കുക.നന്നായി ഇളക്കി വഴറ്റി എടുത്ത ശേഷം
ഇതിലേക്ക് മഞ്ഞൾ പൊടി 1/4 ടീസ്പൂൺ, ചിക്കൻ മസാല 1/2 ടീസ്പൂൺ , മുളക്പൊടി 1 ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി ഇളക്കുക.ശേഷം 2 കപ്പ് വെള്ളം ഒഴിക്കുക.അതിലേക്ക് നേരത്തെ വേവിച്ച് വെച്ച ചിക്കൻ സ്റ്റോക്ക് ചേർത്ത് കൊടുക്കാം കുറച്ച് ഉപ്പ് കൂടെ ഇട്ട് വെള്ളം തിളച്ച് വരുമ്പോൾ 1/4 ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക.ശേഷം റവ വറുത്തത് 1 കപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക .റവ കുറുകി വരുന്നത് വരെ നന്നായി ഇളക്കുക.നേരത്തെ വേവിച്ച് മാറ്റി വെച്ച ചിക്കൻ ചൂടാറിയ ശേഷം നന്നായി മിക്സിയിൽ ഇട്ട് പൊടിച്ച് എടുക്കുക ശേഷം ഈ മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക , ഇതു ചൂടാറിയ ശേഷം നാരങ്ങ നീര് 1/2 ടീസ്പൂൺ ചേർത്ത് നന്നായി കുഴച്ച് ചപ്പാത്തി മാവിൻ്റെ പരിവത്തിൽ അക്കുക.പിന്നീട് ഇഷ്ടമുള്ള ഷേപ്പിൽ പരത്തി എടുക്കുക ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ശാലോ ഫ്രൈ ചെയ്ത് എടുക്കുക, രണ്ട് സൈഡും നന്നായി ഫ്രൈ ചെയ്തു എടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി റവകൊണ്ടുള്ള കിടിലൻ ടേസ്റ്റി സ്നാക്സ് റെഡി ആയിട്ടുണ്ട്, ഇത് നമുക്ക് ചൂടോടെ വിളമ്പാം !!! Recipes By Revathi Rava snack recipe