Rava egg snacks recipe kerala style : അര കപ്പ് റവയും ഒരു മുട്ടയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ പലഹാരം ഉണ്ടാക്കാനായി വളരെ കുറച്ചു സമയം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഒന്നോ രണ്ടോ മിനിറ്റ് ഉണ്ടെങ്കിൽ വളരെ രുചികരമായ ഈ പലഹാരം ഉണ്ടാക്കാനായിട്ട്. അതു പോലെ തന്നെ തയ്യാറാക്കാനും വളരെ എളുപ്പമാണ്.
How to make Rava egg snacks recipe kerala style: റവ കേക്ക് തയാറാക്കാം
ഒരു ദിവസം ഏത് സമയത്ത് വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ് ഈ ഒരു വിഭവം. രാവിലെ പ്രാതൽ ആയിട്ടും വൈകുന്നേരം ചായയുടെ ഒപ്പവും കഴിക്കാവുന്ന ഒന്നാണ് ഈ ഒരു വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്നത് വ്യക്തമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ പലഹാരം ഉണ്ടാക്കാൻ വേണ്ട ചേരുവകളും അളവും ഒക്കെയും ഈ വീഡിയോയിൽ ഉണ്ട്.
Rava cake Ingrediants : ചേരുവകകൾ
- റവ
- മുട്ട
- ശർക്കര
- തേങ്ങ
How to bake Rava Cake : തയാറാക്കുന്ന വിധം
- അര കപ്പ് റവ എടുത്തിട്ട് ഒരു മുട്ടയും ആവശ്യത്തിന് ശർക്കര ഗ്രേറ്റ് ചെയ്തതും തേങ്ങ ചിരകിയതും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.
- ഇതിനെ മിക്സിയുടെ ജാറിൽ ഇട്ടിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.
- വീഡിയോയിൽ കാണുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയിട്ട് ബേക്കിങ് സോഡയും ചേർക്കണം.
- ഒരു അപ്പച്ചട്ടിയിൽ എണ്ണ നല്ലത് പോലെ ചൂടാക്കിയിട്ട് അൽപം മാവ് ഒഴിച്ചിട്ടു ഒരു അടപ്പ് വെച്ച് മൂടി വയ്ക്കണം.
- ഒരു വശം വെന്തത്തിന് ശേഷം അടുത്ത വശം മറിച്ചിട്ട് വേവിക്കണം. നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ പലഹാരം കഴിക്കാനും ഏറെ രുചികരമാണ്. ഇതു വരെ കഴിച്ചിട്ടില്ലാത്ത ഈ വെറൈറ്റി പലഹാരം ഉണ്ടാക്കി നൽകിയാൽ കുട്ടികൾ നിങ്ങളുടെ പിന്നാലെ നടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. Video Credit : She book